ജില്ല കലോത്സവം; വിജയ്ശ്രീക്ക് ഒരു പകൽദൂരം
text_fields1. ആദ്യ ആർ. മേനോൻ (ഭരതനാട്യം എച്ച്. എസ്. വിഭാഗം സെന്റ് തെരേസാസ് സി. ജി. എച്ച്.എസ്.എസ് എറണാകുളം), 2. ഹരിചന്ദന (എച്ച്.എസ്.എസ് വിഭാഗം കേരള നടനം എസ്.എം. ഇ,എം. എച്ച്. എസ്.എസ് എറണാകുളം)
സംഘനൃത്തത്തിൽ രണ്ടാംവട്ടവും സെൻറ് മേരീസ്
കൊച്ചി: ഹയർ സെക്കൻഡറി വിഭാഗം സംഘനൃത്തത്തിൽ തുടർച്ചയായ രണ്ടാംവട്ടവും എറണാകുളം സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസിന് ഒന്നാം സ്ഥാനം. റാണി പദ്മാവതിയുടെ കഥയാണ് അവതരിപ്പിച്ചത്. എളമക്കര സുനിൽ കുമാറിന് കീഴിൽ അഞ്ച് മാസത്തെ പരിശീലനമായിരുന്നു. ദിവ്യ പി. രൂപേഷ്, വൈഗ രാകേഷ്, മരിയ തോമസ്, വി.വി. കാർത്തിക, പാർവതി കൃഷ്ണ റാവു, ആർ. നന്ദന, അഞ്ജന ദേവി എന്നിവരാണ് ടീം അംഗങ്ങൾ.
എറണാകുളം മുന്നിൽ
കൊച്ചി: യുവപ്രതിഭകളുടെ കലാവിസ്മയത്താൽ നഗരത്തെ അമ്പരപ്പിച്ച റവന്യു ജില്ല സ്കൂള്‍ കലോത്സവം നാലാം ദിനം പൂർത്തിയായപ്പോൾ ആതിഥേയരായ എറണാകുളം ഉപജില്ല കിരീടത്തിലേക്ക് കുതിക്കുന്നു. 899 പോയന്റോടെയാണ് നിലവിലെ ചാമ്പ്യന്മാര് മുന്നില്‍ തുടരുന്നത്. ശനിയാഴ്ച സമാപിക്കുന്ന കലോത്സവത്തിൽ അവസാനദിനവും ലീഡ് തുടര്‍ന്നാല്‍ എറണാകുളം ഉപജില്ലക്ക് തുടര്‍ച്ചയായ നാലാം കിരീടമുയര്‍ത്താം.
850 പോയന്റുമായി നോര്‍ത്ത് പറവൂർ രണ്ടാം സ്ഥാനത്തും നിലവിലെ റണ്ണേഴ്സ് അപ്പായ ആലുവ 844 പോയന്റോടെ മൂന്നാം സ്ഥാനത്തുമാണ്. മട്ടാഞ്ചേരി (783), മൂവാറ്റുപുഴ (750) ഉപജില്ലകളാണ് നാലും അഞ്ചും സ്ഥാനങ്ങളില്‍. സ്കൂള്‍ വിഭാഗത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ആലുവ വിദ്യാധിരാജ വിദ്യാഭവന് ഇ.എം.എച്ച്.എസ് (266) വെള്ളിയാഴ്ചയും ലീഡ് നിലനിര്‍ത്തി. മൂവാറ്റുപുഴ സെന്റ് അഗസ്റ്റിന്‍സ് ഗേള്‍സ് എച്ച്.എസ്.എസും (247), മുന്‍ ചാമ്പ്യന്മാരായ എറണാകുളം സെന്റ് തെരേസാസും (241) തമ്മിലാണ് രണ്ടാം സ്ഥാനത്തിനായുള്ള പോരാട്ടം.
എടവനക്കാട് ഹിദായത്തുല്‍ ഇസ്ലാം എച്ച്.എസ്.എസ് (199), വൈപ്പിന്‍ ചെറായി സഹോദരന് മെമ്മോറിയല്‍ എച്ച്.എസ്.എസ് (172) ടീമുകളും ആദ്യ അഞ്ചിലുണ്ട്. അറബിക് കലോത്സവം യു.പി വിഭാഗത്തില്‍ വൈപ്പിന്‍, മട്ടാഞ്ചേരി, നോര്‍ത്ത് പറവൂര്‍, കോലഞ്ചേരി, മൂവാറ്റുപുഴ, കോതമംഗലം, പെരുമ്പാവൂര്‍ ഉപജില്ലകള്‍ 60 പോയന്റ് വീതം നേടി ഒന്നാം സ്ഥാനത്ത് തുടരുന്നു. ഞാറള്ളൂര്‍ ബെത്ലഹേം ദയാറ ഹൈസ്കൂളാണ് സ്കൂള്‍ (45 പോയിന്റ്) വിഭാഗത്തില്‍ മുന്നില്‍. ഹൈസ്കൂള്‍ വിഭാഗത്തില്‍ പെരുമ്പാവൂര്‍ ഉപജില്ലയാണ് മുന്നില്‍ (83), കോലഞ്ചേരി, അങ്കമാലി ഉപജില്ലകള്‍ 81 പോയന്റോടെ രണ്ടാം സ്ഥാനത്താണ്.
കുറ്റിപ്പുഴ ക്രിസ്തുരാജ് എച്ച്.എസാണ് സ്കൂളുകളിൽ മുന്നില്‍ (73). സംസ്കൃതോത്സവം ഹൈസ്കൂള്‍ വിഭാഗത്തില്‍ ആലുവയാണ് മുന്നില്‍ (75). നോര്‍ത്ത് പറവൂര്‍, പെരൂമ്പാവൂര്‍, അങ്കമാലി ഉപജില്ലകള്‍ 70 വീതം പോയന്റുകള്‍ നേടി രണ്ടാം പടിയില്‍ നില്ക്കുന്നു. യു.പി വിഭാഗത്തില്‍ ആലുവ, അങ്കമാലി (78) ഉപജില്ലകള്‍ തമ്മിലാണ് കിരീടപ്പോര്. ഹൈസ്കൂള്‍ വിഭാഗത്തില്‍ മുന്നിലുള്ള ആലുവ വിദ്യാധിരാജ വിദ്യാഭവന് ഇ.എം.എച്ച്.എസ് (85), യു.പി വിഭാഗത്തില്‍ മട്ടാഞ്ചേരി ടി.ഡി.എച്ച്.എസിനൊപ്പം ആദ്യ സ്ഥാനം പങ്കിടുന്നു. ഇരുസ്കൂളുകള്ക്കും 55 പോയന്റുകള്‍ വീതമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

