പട്ടികജാതി ഫണ്ട്: ഡയറക്ടറേറ്റും സ്വകാര്യസ്ഥാപനവും ഒത്തുകളിച്ചു, പരിശീലനം 100 പേർക്ക്; വിദേശജോലി 30 പേർക്ക് മാത്രം
text_fieldsകൊച്ചി: വിദേശത്ത് തൊഴിൽ തേടുന്ന പട്ടികജാതി യുവാക്കൾക്ക് സാമ്പത്തിക സഹായം നൽകുന്ന സർക്കാർ പദ്ധതി പട്ടികജാതി വകുപ്പ് അട്ടിമറിെച്ചന്ന് എ.ജിയുടെ റിപ്പോർട്ട്. സർക്കാർ കൊട്ടിഗ്ഘോഷിച്ച പദ്ധതികളിലൊന്നായിരുന്നു വിദേശരാജ്യങ്ങളിൽ തൊഴിൽ നൽകുന്ന പദ്ധതി. എന്നാൽ, മറ്റ് പല പദ്ധതികൾപോലെ പട്ടികജാതി ഡയറക്ടറേറ്റിലെ ഉന്നത ഉദ്യോഗസ്ഥർ ഇത് അട്ടമറിെച്ചന്നാണ് കണ്ടെത്തൽ. 100 പേർക്ക് പരിശീലനം നൽകി വിദേശത്ത് ജോലി നൽകാനായിരുന്നു തുക അനുവദിച്ചത്. എന്നാൽ, തൊഴിൽ ലഭിച്ചത് 30 പേർക്ക് മാത്രം.
2018 ജനുവരി എട്ടിന് നടന്ന ഡിപ്പാർട്മെൻറൽ വർക്കിങ് ഗ്രൂപ് യോഗത്തിൽ പദ്ധതിക്ക് വ്യവസ്ഥകൾക്ക് വിധേയമായി അംഗീകാരം നൽകി. 2018 ജനുവരി 29ന് 3.25 കോടി സഹായം അനുവദിച്ചു. ഹോസ്പിറ്റാലിറ്റി മാനേജ്മെൻറ് സർട്ടിഫിക്കറ്റ് കോഴ്സിൽ പരിശീലനത്തിന് ഗ്ലോബൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെൻറ് എന്ന സ്ഥാപനത്തെ ഏൽപിച്ചു.
െതരഞ്ഞെടുത്ത 100 വിദ്യാർഥികൾക്ക് മൊത്തം കോഴ്സ് ഫീസ് 2.10 കോടി രൂപ അനുവദിച്ചു. പരിശീലനം തൃപ്തികരമായി നടത്തിയെന്ന് രേഖപ്പെടുത്തി കോഴ്സ് ഫീസ് മൂന്നുതവണയായി ഗ്ലോബലിന് നൽകി. എന്നാൽ, കോഴ്സിൽ പങ്കെടുത്ത 100 പേരിൽ 30 വിദ്യാർഥികൾക്കാണ് വിദേശത്ത് തൊഴിൽ ലഭിച്ചത്.
സർക്കാർ പരിശീലന കേന്ദ്രങ്ങൾക്ക് പകരം സ്വകാര്യ കോച്ചിങ് സെൻററായ 'ഗ്ലോബലി'ൽ പരിശീലനം നൽകുന്നതിന് അമിത ഫീസ് നൽകി. 100 വിദ്യാർഥികൾക്ക് മൊത്തം കോഴ്സ് ഫീസ് 2.10 കോടിയാണ് നൽകിയത്. ഒരാൾക്ക് ശരാശരി 2,10,120 രൂപ. കുറഞ്ഞ നിരക്കിലുള്ള സർക്കാർ പരിശീലന കേന്ദ്രങ്ങൾ ഉണ്ടായിരുന്നിട്ടും സ്വകാര്യ കോച്ചിങ് ഏജൻസിയെ െതരഞ്ഞെടുക്കാനുള്ള കാരണം ഡയറക്ടർ ഹാജരാക്കിയ രേഖകളിൽനിന്ന് വ്യക്തമല്ല. പരിശീലനം ലഭിച്ച വിദ്യാർഥികൾക്ക് 100 ശതമാനം പ്ലേസ്മെൻറ് ഉറപ്പുനൽകുന്ന നിബന്ധന പരിശീലന സ്ഥാപനവുമായുള്ള കരാർ ഉണ്ടായിരുന്നു. കോഴ്സ് പൂർത്തിയാക്കിയ ബാക്കി 70 ഉദ്യോഗാർഥികൾക്ക് വിദേശ തൊഴിൽ നഷ്ടപ്പെടാനുള്ള കാരണം ഡയറക്ടറേറ്റിലെ രേഖകളിലില്ല.
അതേസമയം, സ്വകാര്യ സ്ഥാപനത്തിന് അനാവശ്യ സാമ്പത്തിക ആനുകൂല്യങ്ങൾ അനുവദിക്കാനും ക്രമരഹിതമായി അനുമതി നൽകി. കരാർ വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ 100 ശതമാനം േപ്ലസ്മെൻറ് ലഭിക്കാൻ ഡയറക്ടറേറ്റ് നടപടി സ്വീകരിച്ചിട്ടില്ല. ഇത് പട്ടികജാതി ഡയറക്ടറേറ്റിെൻറ ഗുരുതര വീഴ്ചയാണെന്ന് എ.ജി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

