Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകുഴിച്ചത് സിറ്റി...

കുഴിച്ചത് സിറ്റി ഗ്യാസിനായി; പെട്ടത് നാട്ടുകാർ

text_fields
bookmark_border
കുഴിച്ചത് സിറ്റി ഗ്യാസിനായി; പെട്ടത് നാട്ടുകാർ
cancel
camera_alt

തു​തി​യൂ​രി​ൽ അ​തോ​റി​റ്റി​യു​ടെ ക​ണ​ക്ഷ​നി​ൽ​നി​ന്ന് ല​ഭി​ച്ച ച​ളി​വെ​ള്ളം

കാ​ക്ക​നാ​ട്: സി​റ്റി ഗ്യാ​സ് പൈ​പ്പ് ലൈ​നി​നാ​യി നി​ർ​മി​ച്ച കു​ഴി​യി​ൽ കു​ടു​ങ്ങി തു​തി​യൂ​ർ നി​വാ​സി​ക​ൾ. കു​ഴി​യെ​ടു​ത്ത​പ്പോ​ൾ ഇ​തി​ലൂ​ടെ പോ​യി​രു​ന്ന ജ​ല അ​തോ​റി​റ്റി​യു​ടെ പൈ​പ്പ് പൊ​ട്ടി​യ​താ​ണ് നാ​ട്ടു​കാ​ർ​ക്ക് ദു​രി​ത​മാ​യ​ത്. അ​തോ​റി​റ്റി​യു​ടെ ജ​ലം ഉ​പ​യോ​ഗി​ക്കു​ന്ന പ്ര​ദേ​ശ​ത്തെ നൂ​റു​ക​ണ​ക്കി​ന് വീ​ടു​ക​ളി​ലേ​ക്ക് ച​ളി​വെ​ള്ള​മാ​യി​രു​ന്നു എ​ത്തി​യ​ത്. മൂ​ന്നു​ദി​വ​സം കൂ​ടു​മ്പോ​ഴാ​ണ് തു​തി​യൂ​ർ ഭാ​ഗ​ത്ത് കു​ടി​വെ​ള്ളം ല​ഭി​ക്കു​ന്ന​ത്. ര​ണ്ടു​ദി​വ​സം മു​മ്പാ​യി​രു​ന്നു ഗാ​ല​ക്സി ഹോ​ട്ട​ലി​ന് സ​മീ​പം സി​റ്റി ഗ്യാ​സി​നാ​യി കു​ഴി​യെ​ടു​ത്ത​പ്പോ​ൾ പൈ​പ്പ് പൊ​ട്ടി​യ​ത്. അ​ധി​കൃ​ത​രെ വി​വ​രം അ​റി​യി​ക്കാ​തെ കു​ഴി​മൂ​ടി മ​ട​ങ്ങു​ക​യാ​യി​രു​ന്നു തൊ​ഴി​ലാ​ളി​ക​ൾ ചെ​യ്ത​തെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു. അ​ന്ന് പ​മ്പി​ങ് ഇ​ല്ലാ​ത്ത​തി​നാ​ൽ പൊ​ട്ടി​യ വി​വ​രം ആ​രും അ​റി​ഞ്ഞി​ല്ല. ശ​നി​യാ​ഴ്ച അ​ർ​ധ​രാ​ത്രി പ​മ്പി​ങ് ആ​രം​ഭി​ച്ച​പ്പോ​ൾ പൈ​പ്പ് പൊ​ട്ടി​യ ഭാ​ഗ​ത്തു​നി​ന്ന് വെ​ള്ളം ചോ​ർ​ന്ന് മ​ണ്ണു​മാ​യി ചേ​ർ​ന്ന് ച​ളി​ക്ക​ള​മാ​യി മാ​റു​ക​യും ഇ​ത് വെ​ള്ള​ത്തി​ലേ​ക്ക് ക​ല​രു​ക​യും ചെ​യ്തു. പി​ന്നീ​ട് പ്ര​ദേ​ശ​ത്തെ മു​ഴു​വ​ൻ വീ​ടു​ക​ളി​ലേ​ക്കും ച​ളി​വെ​ള്ള​മാ​ണ് എ​ത്തി​യ​ത്. ടാ​ങ്കു​ക​ളി​ലും പാ​ത്ര​ങ്ങ​ളി​ലും എ​ല്ലാം ക​ല​ക്ക​വെ​ള്ളം ആ​യി​രു​ന്നു. ഇ​തോ​ടെ മി​ക്ക​വാ​റും വീ​ടു​ക​ളി​ലും കു​ടി​വെ​ള്ളം മു​ട്ടു​ക​യും ദൈ​നം​ദി​ന ആ​വ​ശ്യ​ങ്ങ​ൾ​ക്കു​പോ​ലും ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യി​ലു​മാ​യി. ടാ​ങ്ക​ർ ലോ​റി​ക​ളി​ൽ കു​ടി​വെ​ള്ള​മെ​ത്തി​ക്ക​ണ​മെ​ങ്കി​ൽ​പോ​ലും നി​ല​വി​ലു​ള്ള വെ​ള്ളം മു​ഴു​വ​ൻ ഒ​ഴു​ക്കി ക​ള​ഞ്ഞ് വൃ​ത്തി​യാ​ക്കേ​ണ്ട സാ​ഹ​ച​ര്യ​മാ​യി​രു​ന്നു. ഇ​താ​ണ് നാ​ട്ടു​കാ​ർ​ക്ക് ഏ​റെ ബു​ദ്ധി​മു​ട്ടാ​യ​ത്

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GasDigging
News Summary - Digging for City Gas; Belonged to the natives
Next Story