Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബിനാനിപുരം...

ബിനാനിപുരം കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡയാലിസിസ് കേന്ദ്രം ആരംഭിക്കും

text_fields
bookmark_border
inauguration
cancel
camera_alt

ക​ടു​ങ്ങ​ല്ലൂ​ർ പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സെ​മി​നാ​റും കി​ല​യു​ടെ പ​രി​ശീ​ല​ന ശി​ല്പ​ശാ​ല​യും ആ​ല​ങ്ങാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ ര​മ്യ തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ക​ടു​ങ്ങ​ല്ലൂ​ർ: ബി​നാ​നി​പു​രം കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ഡ​യാ​ലി​സി​സ് കേ​ന്ദ്രം ആ​രം​ഭി​ക്കാ​ൻ ക​ടു​ങ്ങ​ല്ലൂ​ർ പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സെ​മി​നാ​ർ തീ​രു​മാ​നി​ച്ചു. 10 പേ​ർ​ക്ക് ഒ​രേ​സ​മ​യം ഡ​യാ​ലി​സി​സ് ചെ​യ്യാ​ൻ സാ​ധി​ക്കു​ന്ന ഡ​യാ​ലി​സി​സ് കേ​ന്ദ്ര​മാ​ണ് ആ​രം​ഭി​ക്കു​ന്ന​ത്. ഇ​തി​ന് പു​റ​മെ പാ​ലി​യേ​റ്റീ​വ് കെ​യ​ർ സെൻറ​റും ഫി​സി​യോ തെ​റാ​പ്പി കേ​ന്ദ്ര​വും ആ​രം​ഭി​ക്കും. ഇ​ത്ത​രം പ​ദ്ധ​തി​ക​ൾ​ക്കാ​യി സി.​എ​സ്.​ആ​ർ വി​ഹി​ത​മാ​യി ര​ണ്ട് കോ​ടി രൂ​പ വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്.

പ​ഞ്ചാ​യ​ത്തി​ൽ കേ​ര​ഗ്രാ​മം പ​ദ്ധ​തി വി​പു​ല​മാ​ക്കും. പെ​രി​യാ​ർ കേ​ന്ദ്ര​മാ​ക്കി ടൂ​റി​സം പ​ദ്ധ​തി​ക്കും തു​ക വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്. കേ​ന്ദ്ര -സം​സ്ഥാ​ന വി​ഹി​ത​ങ്ങ​ൾ, ശു​ചി​ത്വ​മി​ഷ​ൻ, നാ​ഷ​ണ​ൽ ഹെ​ൽ​ത്ത് മി​ഷ​ൻ, ന​ഗ​ര​സ​ഞ്ച​യം എ​ന്നി​വ​യി​ലൂ​ടെ ല​ഭ്യ​മാ​കു​ന്ന വി​ഹി​ത​വും ത​ന​തു വി​ഹി​ത​വും സി.​എ​സ്.​ആ​ർ വി​ഹി​ത​വും ചേ​ർ​ത്ത് 19 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​ക്കാ​ണ് സെ​മി​നാ​ർ അം​ഗീ​കാ​രം ന​ൽ​കി​യ​ത്.

പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സെ​മി​നാ​റും കി​ല​യു​ടെ പ​രി​ശീ​ല​ന ശി​ല്പ​ശാ​ല​യും ആ​ല​ങ്ങാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ ര​മ്യ തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ര​ട് വാ​ർ​ഷി​ക പ​ദ്ധ​തി രേ​ഖ മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ എ​സ്. ആ​ന്‍റ​ണി​ക്ക് കൈ​മാ​റി പ്ര​കാ​ശ​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ സു​രേ​ഷ് മു​ട്ട​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വൈ​സ് പ്ര​സി​ഡ​ന്‍റ്​ ആ​ർ. രാ​ജ​ല​ക്ഷ്മി, സ്ഥി​രം സ​മ​തി അ​ധ്യ​ക്ഷ​രാ​യ ട്രീ​സാ​മോ​ളി, പി.​കെ. സ​ലിം, ഓ​മ​ന ശി​വ​ശ​ങ്ക​ര​ൻ, സെ​ക്ര​ട്ട​റി ആ​ർ. സു​നി​ൽ, ആ​സൂ​ത്ര​ണ സ​മി​തി ഉ​പാ​ധ്യ​ക്ഷ​ൻ എം.​കെ. രാ​ജേ​ന്ദ്ര​ൻ, കി​ല ആ​ർ.​പി​മാ​രാ​യ പി.​കെ. അ​ര​വി​ന്ദാ​ക്ഷ​ൻ, സ​ജ​ന എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OpenErnakulam NewsDialysis Center
News Summary - Dialysis Center to be started at Binanipuram Family Health Centre
Next Story