Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസങ്കടങ്ങള്‍ക്കിടയിലും...

സങ്കടങ്ങള്‍ക്കിടയിലും അന്‍സക്ക് വിജയത്തിളക്കം തിരിച്ചുകിട്ടി

text_fields
bookmark_border
സങ്കടങ്ങള്‍ക്കിടയിലും അന്‍സക്ക് വിജയത്തിളക്കം തിരിച്ചുകിട്ടി
cancel

മ​ല​യാ​റ്റൂ​ര്‍: സ​ങ്ക​ട​ങ്ങ​ള്‍ക്കി​ട​യി​ലും സ​ന്തോ​ഷി​ക്കാ​ന്‍ വ​ക​ന​ല്‍കി അ​ന്‍സ​യു​ടെ വി​ജ​യ തി​ള​ക്കം. പു​ന​ര്‍ മൂ​ല്യ​നി​ർ​ണ​യ​ത്തി​ലൂ​ടെ​യാ​ണ് അ​ന്‍സ​ക്ക് ഫു​ള്‍ എ ​പ്ല​സ് ഗ്രേ​ഡ് തി​രി​ച്ച് കി​ട്ടി​യ​ത്. ഈ ​സ​ന്തോ​ഷം കാ​ണാ​ന്‍ മാ​താ​പി​താ​ക്ക​ള്‍ ഇ​ല്ലെ​ന്ന സ​ങ്ക​ട​മാ​ണ് അ​ന്‍സ​ക്ക്. മ​ല​യാ​റ്റൂ​ര്‍ സെൻറ്​ തോ​മ​സ് ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലെ സ​യ​ന്‍സ് ബാ​ച്ചി​ലെ വി​ദ്യാ​ര്‍ഥി​നി​യാ​ണ് സി.​എ. അ​ന്‍സ. നേ​ര​ത്തേ ഫ​ലം പ്ര​ഖ്യാ​പി​ച്ച​പ്പോ​ള്‍ അ​ന്‍സ​ക്ക്​ ഒ​രു വി​ഷ​യ​ത്തി​ന്​ എ ​പ്ല​സ് ഗ്രേ​ഡ് ന​ഷ്​​ട​മാ​യി​രു​ന്നു.

ഫ​ലം പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തി​ന് ദി​വ​സ​ങ്ങ​ള്‍ക്ക് മു​മ്പാ​ണ് അ​ന്‍സ​യു​ടെ ഏ​ക ആ​ശ്ര​യ മാ​യി​രു​ന്ന അ​മ്മ ആ​ന്‍സി വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച​ത്. മ​ല​യാ​റ്റൂ​ര്‍ ചി​റ്റു​പ്പ​റ​മ്പ​ന്‍ അ​വ​റാ​ച്ച​ന്‍ -ആ​ന്‍സി ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​യ അ​ന്‍സ​യു​ടെ വി​ജ​യ മ​ധു​രം നു​ണ​യാ​ന്‍ മാ​താ​പി​താ​ക്ക​ള്‍ ഇ​രു​വ​രും ജീ​വി​ച്ചി​രി​പ്പി​ല്ല എ​ന്ന​ത് അ​ധ്യാ​പ​ക​ര്‍ക്കും, സ​ഹ​പാ​ഠി​ക​ള്‍ക്കും, നാ​ട്ടു​കാ​ര്‍ക്കും നൊ​മ്പ​ര​പ്പെ​ടു​ത്തു​ന്ന അ​നു​ഭ​വ​മാ​യി.

വ​ര്‍ഷ​ങ്ങ​ള്‍ക്ക് മു​മ്പ്​ പി​താ​വി​നെ​യും ന​ഷ്​​ട​പ്പെ​ട്ട അ​ന്‍സ സു​മ​ന​സ്സു​ക​ളു​ടെ പി​ന്തു​ണ​യോ​ടെ പ​ഠ​നം തു​ട​രു​ന്ന​ത്. അ​മ്മ ആ​ന്‍സി​യു​ടെ പാ​ത പി​ന്തു​ട​ര്‍ന്ന് ആ​തു​ര സേ​വ​ന രം​ഗ​ത്ത് ചു​വ​ടു​റ​പ്പി​ക്ക​ണ​മെ​ന്നാ​ണ് അ​ന്‍സ ല​ക്ഷ്യം വെ​ക്കു​ന്ന​ത്. സ​ഹോ​ദ​ര​ന്‍ ആ​ന്‍സ​ണ്‍ ഈ ​വി​ദ്യാ​ല​യ​ത്തി​ലെ ഒ​ന്‍പ​താം ക്ലാ​സ് വി​ദ്യാ​ര്‍ഥി​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:plus two
News Summary - Despite the tragedy, Ansa regained his composure
Next Story