തീപ്പെട്ടിക്ക് വില കൂടിയെങ്കിലും കേരളത്തിൽ കത്തിയെരിഞ്ഞ് വ്യവസായം
text_fieldsrepresentational image
കൊച്ചി: കേരളത്തിെൻറ അഭിമാനമായിരുന്ന തീപ്പെട്ടി വ്യവസായം പ്രതിസന്ധിയിലേക്ക്. പ്രതിസന്ധി മുതെലടുത്ത് വ്യവസായം തമിഴ്നാട്ടിലേക്ക് പറിച്ചുനടപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് കേരള സ്റ്റേറ്റ് മാച്ച് സ്പ്ലിൻസ് ആൻഡ് വീനിയേഴ്സ് മാനുഫാക്ചറേഴ്സ് അസോസിയേഷൻ ഭാരവാഹികൾ പറയുന്നു.
കേരളത്തിൽ സുലഭമായിരുന്ന മട്ടിമരം (പെരുമരം) ആയിരുന്നു തീപ്പെട്ടി വ്യവസായത്തെ നിലനിർത്തിയിരുന്നത്. മട്ടിമരത്തിൽനിന്ന് ഉണ്ടാക്കുന്ന തീപ്പെട്ടിക്കമ്പുകൾ ശിവകാശിയിൽ ഉൾെപ്പടെയുള്ള തമിഴ്നാട്ടിലെ തീപ്പെട്ടിക്കമ്പനികൾക്ക് എത്തിച്ചുനൽകലാണ് കേരളത്തിലെ കമ്പനികൾ ചെയ്തിരുന്നത്. കൂലിവർധന, ഉൽപാദനച്ചെലവ്, അസംസ്കൃത വസ്തുക്കളുടെ ലഭ്യതക്കുറവ് തുടങ്ങിയവയുടെ പശ്ചാത്തലത്തിൽ വില കൂട്ടിച്ചോദിച്ചതോടെ തമിഴ്നാട്ടിലെ കമ്പനികൾ വിദേശത്തുനിന്ന് മരങ്ങൾ ഇറക്കുമതി ചെയ്യാൻ തുടങ്ങി. ഇതിനൊപ്പം സംസ്ഥാനത്തുനിന്ന് അനധികൃതമായി മട്ടി, പാല, ഇലവ് മരങ്ങൾ കടത്താനും തുടങ്ങി. ഐ.ജി.എസ്.ടി നികുതി ബാധകമാക്കിയിട്ടുണ്ടെങ്കിലും വിറെകന്ന് പറഞ്ഞാണ് മരം കടത്തുന്നത്. ചെക്ക്പോസ്റ്റുകൾ വഴിയല്ലാെത മരം കടത്തുന്നത് വ്യാപകമാണ്. ഇത്തരത്തിൽ കടത്തുന്ന മരങ്ങളെല്ലാം തമിഴ്്നാട്ടിലെ തീപ്പെട്ടി കമ്പനികളിലേക്കാണ് പോകുന്നതെന്ന് അസോസിയേഷൻ ഭാരവാഹികൾ പറയുന്നു.
ഒരുകിലോ കൊള്ളിക്ക് ശരാശരി ലഭിക്കുന്നത് 45 രൂപയാണ്. കമ്പനികൾക്കനുസരിച്ച് വിലയിൽ മാറ്റമുണ്ടാകും. ആയിരത്തി അഞ്ഞൂറോളം കമ്പനികളുണ്ടായിരുന്ന കേരളത്തിൽ നിലവിൽ അഞ്ഞൂറിൽ താഴെ മാത്രമാണുള്ളത്. അതിൽതന്നെ മിക്കതും ആഴ്ചയിൽ മൂന്നോ നാലോ ദിവസം മാത്രമാണ് പ്രവർത്തിക്കുന്നത്. ഒരു യൂനിറ്റ് കേന്ദ്രീകരിച്ച് ശരാശരി അമ്പതോളം കുടുംബങ്ങളാണ് ഒരുകാലത്ത് കഴിഞ്ഞിരുന്നത്. മേഖല നിലനിൽക്കാൻ പൂർണമായും തീപ്പെട്ടി നിർമിക്കുന്ന ഡിപ്പിങ് യൂനിറ്റുകൾ സഹകരണ മേഖലയിൽ ആരംഭിക്കുന്നതിന് സർക്കാർ മുൻകൈ എടുക്കണമെന്നാണ് അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെടുന്നത്. വനമേഖലയിലും തരിശിടങ്ങളിലും മുൻകാലങ്ങളിൽ നടത്തിവന്നിരുന്ന മട്ടി പ്ലാേൻറഷൻ പുനരാരംഭിക്കണമെന്നും അവർ നിർദേശിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

