Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎറണാകുളത്ത്​ ഓക്​സിജൻ...

എറണാകുളത്ത്​ ഓക്​സിജൻ വിതരണത്തിന്​ മോ​ട്ടോർ വാഹന വകുപ്പ്

text_fields
bookmark_border
covid
cancel
camera_alt

ഓപറേഷൻ ഓക്സിജൻ ടാങ്കർ പദ്ധതിയുടെ ഭാഗമായി പിടിച്ചെടുത്ത ക്രയോജനിക്​ ടാങ്കർ ലോറികൾ എറണാകുളം ആർ.ടി.ഒ ഷാജി മാധവ​െൻറ നേതൃത്വത്തിൽ പരിശോധിക്കുന്നു

കാക്കനാട്: അടിയന്തര ഘട്ടങ്ങളിൽ ഓക്സിജൻ എത്തിക്കുന്നതിന്​ ഓപറേഷൻ ഓക്സിജൻ ടാങ്കർ ദൗത്യവുമായി മോട്ടോർ വാഹന വകുപ്പ്. ദ്രവീകൃത പ്രകൃതി വാതകം വിതരണം ചെയ്യാനുപയോഗിക്കുന്ന ക്രയോജനിക് ടാങ്കറുകളാണ് ഇതിന്​ സജ്ജമാക്കിയത്. ദൗത്യത്തി​െൻറ ഭാഗമായി മൂന്ന് ടാങ്കർ ലോറികളാണ് ആദ്യ ഘട്ടത്തിൽ സജ്ജമാക്കുന്നത്. സംസ്ഥാനത്ത് ഓക്സിജൻ വിതരണത്തിൽ ക്ഷാമം നേരിട്ടാൽ ഓക്സിജൻ കൊണ്ടുപോകുന്നതിനുള്ള സൗകര്യമൊരുക്കാനാണ് ദൗത്യം ആരംഭിച്ചത്.

എറണാകുളം ആർ.ടി.ഒ ഓഫിസിലെ അസി. വെഹിക്കിൾ ഇൻസ്പെക്ടർ ആർ. ചന്തുവി​െൻറ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ കഴിഞ്ഞ സെപ്റ്റംബർ മുതൽ ഉപയോഗിക്കാതിരുന്ന ഒമ്പത് ടൺ ശേഷിയുള്ള മൂന്ന് ക്രയോജനിക് ടാങ്കറുകൾ കണ്ടെത്തി. എറണാകുളം എൻഫോഴ്​സ്​മെൻറ്​ ആർ.ടി.ഒ ഷാജി മാധവ​െൻറ നേതൃത്വത്തിൽ നടന്ന ശ്രമങ്ങളെത്തുടർന്നാണ് ദുരിതാശ്വാസ നിയമപ്രകാരം വാഹനങ്ങൾ പിടിച്ചെടുത്തത്.

അറ്റകുറ്റപ്പണിക്കായി ഇവ പുതുവൈപ്പിലെ പെട്രോനെറ്റ്​ പ്ലാൻറിലാണുള്ളത്. ഹൈഡ്രോ കാർബണി​െൻറ അംശം പൂർണമായി ഒഴിവാക്കിയശേഷം പരിശോധന കഴിഞ്ഞായിരിക്കും ഓക്സിജൻ വിതരണത്തിന്​ ഉപയോഗിക്കുക.ഓക്സിജൻ വിതരണത്തിന്​ ഉത്തരേന്ത്യയിൽനിന്ന് വാഹനങ്ങളെത്തിക്കാൻ ശ്രമിച്ചെങ്കിലും നടക്കാതെ വന്നതോടെയാണ് എറണാകുളം ആർ.ടി.ഒയുടെ നേതൃത്വത്തിൽ ഓപറേഷൻ ഓക്സിജൻ ടാങ്കർ ദൗത്യം ആരംഭിച്ചത്. ആവശ്യമെങ്കിൽ കൂടുതൽ ക്രയോജനിക് ടാങ്കർ ലോറികൾ പിടിച്ചെടുക്കുന്നതും മോട്ടോർ വാഹന വകുപ്പ് ആലോചിക്കുന്നുണ്ട്.

കാക്കനാട്: ശനിയാഴ്‌ചയാണ്​ എൽ.എൻ.ജി വിതരണത്തിനുപയോഗിക്കുന്ന മൂന്ന് ക്രയോജനിക് ടാങ്കറുകൾ അറ്റകുറ്റപ്പണിക്കായി പെട്രോനെറ്റിൽ എത്തിച്ചത്. സ്വകാര്യ കമ്പനിയുടെ പ്രതിനിധികളിൽനിന്ന് ടാങ്കർ ലോറികൾ ഏറ്റുവാങ്ങിയെങ്കിലും ലോക്ഡൗൺ ആയതിനാൽ ഡ്രൈവറുണ്ടായിരുന്നില്ല. തുടർന്ന്, എറണാകുളം എൻഫോഴ്​സ്​മെൻറ് ആർ.ടി.ഒ ഷാജി മാധവ​െൻറ നേതൃത്വത്തിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ദൗത്യം ഏറ്റെടുത്തു. ഷാജി മാധവൻ, എറണാകുളം ആർ.ടി.ഒ ഷബീർ അലി, തൃപ്പൂണിത്തുറ ജോയൻറ്​ ആർ.ടി.ഒ ബി. ഷഫീഖ്, എ.എം.വി ആർ. ചന്തു എന്നിവർ ടാങ്കറുകൾ സ്വയം ഓടിച്ചാണ് വൈപ്പിനിൽ എത്തിച്ചത്. എം.വി.ഐമാരായ ലൂയിസ്, അമൽ ടോം, മനോജ്, എ.എം.വിമാരായ രജനീഷ്, സിബിമോൻ ഉണ്ണി എന്നിവർ ദൗത്യത്തിൽ പങ്കാളികളായി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RTOOxygen Distribution
News Summary - Department of Motor Vehicles for Oxygen Distribution at Ernakulam
Next Story