Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സാക്ഷിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതി പിടിയില്‍

text_fields
bookmark_border
സാക്ഷിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതി പിടിയില്‍
cancel

കൊച്ചി: സാക്ഷിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതി പിടിയില്‍. ആലുവ ചെമ്പകശ്ശേരി ജങ്ഷനില്‍ തോട്ടോളി വീട്ടില്‍ കണ്ണന്‍റെ ഭാര്യ പ്രിയയെയാണ് (38) എറണാകുളം സെന്‍ട്രല്‍ സി.ഐ എസ്. വിജയശങ്കറുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. സെന്‍ട്രല്‍ സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ സാക്ഷിയായിരുന്ന പരാതിക്കാരി തന്‍റെ സുഹൃത്തിനെതിരെ മൊഴി നല്‍കുമെന്ന ഭയമാണ് കൃത്യത്തിന് പ്രേരിപ്പിച്ചത്. കഴിഞ്ഞ മാര്‍ച്ച് 24നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ലോട്ടറി വില്‍പനക്കാരിയായ പരാതിക്കാരിയെ മര്‍ദിച്ച് താഴെയിട്ട് തോര്‍ത്തുകൊണ്ട് കഴുത്തുമുറുക്കി കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു.

ഇവിടെനിന്ന് രക്ഷപ്പെട്ട പരാതിക്കാരി സെന്‍ട്രല്‍ സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.

ഇതിനിടെ, പ്രതിയായ പ്രിയ ഒളിവില്‍ പോയി. എറണാകുളത്ത് എത്തിയ പ്രതിയെ രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ സെന്‍ട്രല്‍ സി.ഐയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Defendant arrested in attempted murder case
Next Story