Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ക്ഷേത്രങ്ങളിൽ മോഷണം നടത്തിയ പ്രതി പിടിയിൽ
text_fieldsbookmark_border
കോതമംഗലം: പിണ്ടിമന ചിറ്റെക്കാട്ട് കാവിലും കുത്തുകുഴി ഇളംകാവ് ഭഗവതി ക്ഷേത്രത്തിലും അയ്യങ്കാവ് ക്ഷേത്രത്തിലും മോഷണം നടത്തിയ പ്രതിയെ പിടികൂടി. ഇടുക്കി ഏലപ്പാറ സ്വദേശി വിനു ദേവരാജനാണ് പിടിയിലായത്.
ദേശീയപാതയോട് ചേർന്നുള്ള ഇളങ്കാവ് ഭഗവതി ക്ഷേത്രത്തിൽ കോണി വെച്ച് കയറാനായി ശ്രമം നടത്തിയതിെൻറ സി.സി ടി.വി ദൃശ്യങ്ങൾ കിട്ടിയിയിരുന്നു. ശ്രീകോവിലിെൻറ പൂട്ട് പൊളിച്ചാണ് കള്ളൻ ഉള്ളിൽ കടന്നത്. വഴിപാടായി സമർപ്പിച്ച സ്വർണത്താലികൾ ഇവിടെനിന്ന് മോഷ്ടിക്കപ്പെട്ടിരുന്നു. എല്ലാ ഭണ്ഡാരക്കുറ്റികളും തുറന്ന് മോഷണം നടത്തി. ചിറ്റെക്കാട്ട് കാവിൽ പുറത്ത് സ്ഥാപിച്ച ഭണ്ഡാരം തുറന്നാണ് മോഷണം നടത്തിയത്.
Next Story

