Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകോവിഡ്...

കോവിഡ് സെൻററില്‍നിന്ന്​ ചാടിയ പ്രതി പിടിയിൽ

text_fields
bookmark_border
കോവിഡ് സെൻററില്‍നിന്ന്​ ചാടിയ പ്രതി പിടിയിൽ
cancel

പെ​രു​മ്പാ​വൂ​ര്‍: കോ​വി​ഡ് സെൻറ​റി​ല്‍നി​ന്ന് ചാ​ടി​പ്പോ​യ പ്ര​തി പി​ടി​യി​ലാ​യി. നി​ര​വ​ധി മോ​ഷ​ണ​ക്കേ​സു​ക​ളി​ല്‍ പ്ര​തി​യാ​യ ത​ല​ശ്ശേ​രി ക​തി​രൂ​ര്‍ പൊ​ന്നി​യം വെ​സ്​​റ്റി​ല്‍ റോ​സ് മ​ഹ​ല്ലി​ല്‍ മി​ഷാ​ല്‍ ഷെ​ഫീ​ഖാ​ണ് (22) പി​ടി​യി​ലാ​യ​ത്.

മോ​ഷ​ണ​ക്കേ​സി​ല്‍ പ്ര​തി​യാ​യ ഇ​യാ​ള്‍ കോ​വി​ഡ് പോ​സി​റ്റി​വാ​യ​തി​നെ​ത്തു​ട​ര്‍ന്ന് ക​ള​മ​ശ്ശേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ ഒ​രു​മാ​സം മു​മ്പ് പൊ​ലീ​സി​നെ വെ​ട്ടി​ച്ച് ക​ട​ന്നു​ക​ള​ഞ്ഞി​രു​ന്നു. പി​ന്നീ​ട് ക​ണ്ടെ​ത്തി പൊ​ലീ​സ് പെ​രു​മ്പാ​വൂ​രി​ലെ കോ​വി​ഡ് സെൻറ​റി​ല്‍ പാ​ര്‍പ്പി​ച്ചു.എ​ന്നാ​ല്‍, ഡി​സം​ബ​ർ 27ന് ​പു​ല​ര്‍ച്ച അ​ഞ്ചി​ന് എ​ക്‌​സ്​​ഹോ​സ്​​റ്റ്​ ഫാ​ന്‍ അ​ഴി​ച്ചു​മാ​റ്റി​യ ദ്വാ​രം വ​ഴി മ​റ്റൊ​രു പ്ര​തി​യോ​ടൊ​പ്പം ചാ​ടി​പ്പോ​വു​ക​യാ​യി​രു​ന്നു. പോ​കും​വ​ഴി പെ​രു​മ്പാ​വൂ​രി​ലെ പ്രൈ​വ​റ്റ് ബ​സ്​ സ്​​റ്റാ​ൻ​ഡി​ൽ​നി​ന്ന്​ ബൈ​ക്കും ക​വ​ര്‍ന്നു.

കൊ​ല്ല​ത്തേ​ക്ക് യാ​ത്ര​ചെ​യ്യു​ന്ന​തി​നി​ടെ ക​രു​നാ​ഗ​പ്പ​ള്ളി​യി​ല്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ക​യും പൊ​ലീ​സ് തി​രി​ച്ച​റി​യു​ക​യു​മാ​യി​രു​ന്നു.

ക​രു​നാ​ഗ​പ്പി​ള്ളി പൊ​ലീ​സ് ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത പ്ര​തി​യെ വ്യാ​ഴാ​ഴ്ച പെ​രു​മ്പാ​വൂ​ര്‍ പൊ​ലീ​സി​ന് കൈ​മാ​റി. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19
News Summary - Defendant arrested for jumping from Covid care center
Next Story