കടം കൊടുത്ത കാർ അഞ്ച് വർഷമായിട്ടും തിരികെ ലഭിച്ചില്ല: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹരജി
text_fieldsകൊച്ചി: സുഹൃത്തിനും ഭാര്യക്കും യാത്ര ചെയ്യാൻ കടം കൊടുത്ത കാർ അഞ്ച് വർഷമായിട്ടും മടക്കി നൽകാത്ത സംഭവത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്ന ഹരജിയിൽ ഹൈകോടതി പൊലീസിെൻറ വിശദീകരണം േതടി.
കോട്ടക്കൽ സ്വദേശി അബൂബക്കറിന് അജ്മീറിൽ പോകാൻ 2015 നവംബർ 10 ന് നൽകിയ ടൊയോട്ട ഫോർച്യൂണർ കാർ മടക്കി നൽകിയില്ലെന്നാേരാപിച്ച് മലപ്പുറം തിരൂരങ്ങാടി സ്വദേശി ഖൈറുദ്ദീൻ നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
തിരൂരങ്ങാടി പൊലീസിൽ പരാതി നൽകിയെങ്കിലും നടപടിയുണ്ടാകാതിരുന്നതിനെ തുടർന്ന് മലപ്പുറത്തും പരാതി നൽകി. എന്നാൽ, എതിർ കക്ഷികളുടെ സ്വാധീനം മൂലം തുടർനടപടികൾ ഉണ്ടായില്ലെന്ന് ഹരജിയിൽ പറയുന്നു. നേരത്തേ ഹൈകോടതിയെ സമീപിച്ചപ്പോൾ മജിസ്ട്രേറ്റ് കോടതിയെ സമീപിക്കാൻ നിർദേശിച്ചിരുന്നു. പരപ്പനങ്ങാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ പരാതി കേസെടുത്ത് അന്വേഷിക്കാൻ പൊലീസിന് കൈമാറിയെങ്കിലും തുടർ നടപടി ഉണ്ടായില്ല.
അന്വേഷണത്തിന് പൊലീസ് തയാറാകാത്ത സാഹചര്യത്തിലാണ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്നത്. ആഭ്യന്തര വകുപ്പിന് നിവേദനം നൽകിയിട്ടും നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് ഹരജിക്കാരൻ വീണ്ടും ഹൈേകാടതിയെ സമീപിച്ചത്.
പരാതിയിൽ സ്വീകരിച്ച നടപടികൾ അറിയിക്കാനാണ് പൊലീസിന് നിർദേശം നൽകിയിരിക്കുന്നത്.