Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightdeath...

death മത്സ്യക്കടയിലേക്ക്​ കാർ ഇടിച്ചുകയറി തൊഴിലാളി മരിച്ചു

text_fields
bookmark_border
കോട്ടയം: എം.സി റോഡിൽ ചിങ്ങവനം ഗോമതിക്കവലയിൽ നിയന്ത്രണം വിട്ട കാർ മത്സ്യക്കടയിലേക്ക്​ ഇടിച്ചുകയറി അന്തർസംസ്ഥാന തൊഴിലാളി മരിച്ചു. കടയിലെ ജീവനക്കാരനായ അസം സ്വദേശി ഹേമന്ദ്​ ഛേ​ത്രിയാണ്​ (40) മരിച്ചത്​. വ്യാഴാഴ്ച രാവിലെ എട്ടോടെയാണ്​ അപകടം. ചങ്ങനാശ്ശേരി ഭാഗത്തുനിന്ന്​ അമിതവേഗത്തിലാണ്​ കാർ എത്തിയതെന്ന്​ ദൃക്സാക്ഷികൾ പറയുന്നു. ഹേമന്ദ്​ ഛേ​ത്രി കാറിനും കടക്കും ഇടയിൽ കുടുങ്ങി. നാട്ടുകാരും പൊലീസും ചേർന്ന്​ നടത്തിയ രക്ഷാപ്രവർത്തനത്തിന്​ ഒടുവിൽ പുറത്തെടുത്ത്​ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മീൻകടയും സമീപത്ത് പാർക്ക് ചെയ്തിരുന്ന ഗുഡ്​സ്​ ഓട്ടോറിക്ഷയും കാർ ഇടിച്ചുതകർത്തു. പരിക്കേറ്റ കാർ ഡ്രൈവറെ ജില്ല ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെതുടർന്ന് എം.സി റോഡിൽ അരമണിക്കൂറോളം ഗതാഗതവും തടസ്സപ്പെട്ടു. ചിങ്ങവനം പൊലീസ് കേസെടുത്തു. ------- ktl acdnt എം.സി റോഡിൽ ചിങ്ങവനം ഗോമതിക്കവലയിൽ വ്യാഴാഴ്ച രാവിലെ നിയന്ത്രണം വിട്ട കാർ മത്സ്യക്കടയിലേക്ക്​ ഇടിച്ചുകയറിയപ്പോൾ. അപകടത്തിൽ അന്തർസംസ്ഥാന തൊഴിലാളി മരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story