Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൗജന്യ മയ്യിത്ത് പരിപാലന കേന്ദ്രമൊരുക്കി വനിത കൂട്ടായ്മ

text_fields
bookmark_border
സൗജന്യ മയ്യിത്ത് പരിപാലന കേന്ദ്രമൊരുക്കി വനിത കൂട്ടായ്മ
cancel

മട്ടാഞ്ചേരി: ജനങ്ങൾ തിങ്ങിവസിക്കുന്ന മട്ടാഞ്ചേരി മേഖലയിൽ മയ്യിത്ത് കിടത്താനും കുളിപ്പിക്കാനും കഫൻ പൊതിയാനും സ്ഥലമില്ലാതെ വിഷമിക്കുന്നവർക്കും ഖബറടക്ക ചടങ്ങിന് പണമില്ലാതെ നെട്ടോട്ടമോടുന്നവർക്കും അത്താണിയായി മാറുകയാണ് വനിത കൂട്ടായ്മ. സൗജന്യ ആംബുലൻസ് സൗകര്യം വരെ ഒരുക്കിയാണ് അൻജും ചാരിറ്റബിൾ ട്രസ്റ്റ് മട്ടാഞ്ചേരി മരക്കടവ് ജ്യൂ ടൗൺ റോഡിൽ മയ്യിത്ത് പരിപാലന കേന്ദ്രം തുടങ്ങിയത്. കൂട്ടായ്മയിലെ ഒരംഗം അവരുടെ പേരിലുള്ള മരക്കടവിലെ ഒരു പഴയ കെട്ടിടം ട്രസ്റ്റിന് കേന്ദ്രം നിർമിക്കാൻ വിട്ടുനൽകി.

കെട്ടിടം നവീകരിച്ച് മയ്യിത്ത് പരിപാലനത്തിനുള്ള അത്യാധുനിക സൗകര്യങ്ങൾ ഒരുക്കി. ശീതീകരണ സജ്ജീകരണത്തോടെ പൊതുദർശനം, നമസ്കാരം എന്നിവക്കുള്ള സൗകര്യങ്ങളും ഒരുക്കി. കഴിഞ്ഞ ദിവസം സൗജന്യ സേവനത്തിനുള്ള ആംബുലൻസും എത്തി. മയ്യിത്ത് പരിപാലനത്തിന് പരിചയസമ്പന്നരായ വനിതകളുണ്ട്. ആംബുലൻസ് സൗകര്യം മുതൽ കഫൻ പൊതിയാനുള്ള തുണിയടക്കമുള്ളവ സൗജന്യമായാണ് ട്രസ്റ്റ് നൽകുന്നത്.

ട്രസ്റ്റിനെ സഹായിക്കാൻ താല്പര്യമുള്ളവർക്ക് ഇഷ്ടമുള്ള തുക ബോക്സിൽ നിക്ഷേപിക്കാം. പ്രവർത്തനം തുടങ്ങി ഒരു മാസം തികയുമ്പോൾ ഇതിനകം 15 കുടുംബങ്ങൾ കേന്ദ്രത്തിന്‍റെ സേവനം ഉപയോഗപ്പെടുത്തി. വീടുകളിൽ ഒറ്റക്ക് കഴിയുന്ന വിധവകൾക്ക് ആഴ്ചയിലൊരിക്കൽ ബിരിയാണി, കിടപ്പുരോഗികൾക്കുള്ള പാലിയേറ്റിവ് പരിചരണം തുടങ്ങിയ പ്രവർത്തനങ്ങളും കൂട്ടായ്മ നടത്തുന്നു. ഷഫീദ നിസാർ, തസ്നിം ജുനൈദ്, സെമിന ഭായ്, സാജി, ഹസീന എന്നിവരുടെ നേതൃത്വത്തിലാണ് ട്രസ്റ്റിന്‍റെ പ്രവർത്തനം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - dead body funeral center in kochi
Next Story