സിനിമ ബോർഡ് കാണാൻ തണൽ മരം വെട്ടി
text_fieldsദേശീയപാത അത്താണി കേരളഫാർമസിക്ക്
സമീപത്തെ തണൽമരം
വെട്ടിനശിപ്പിച്ച നിലയിൽദേശീയപാത അത്താണി കേരളഫാർമസിക്ക്
സമീപത്തെ തണൽമരം
വെട്ടിനശിപ്പിച്ച നിലയിൽ
അത്താണി: ദേശീയപാത അത്താണി കേരള ഫാർമസിക്ക് സമീപം നെടുമ്പാശ്ശേരി ശ്രീദുർഗാദേവി ക്ഷേത്രത്തിനടുത്തെ തണൽമരങ്ങൾ സിനിമ പരസ്യ ബോർഡിന്റെ തടസ്സമൊഴിവാക്കാൻ രാത്രി വെട്ടിനശിപ്പിച്ചതായി പരാതി. അന്തരിച്ച പി.വൈ. വർഗീസ് നെടുമ്പാശ്ശേരി പഞ്ചായത്ത് പ്രസിഡൻറായിരിക്കെ ഹരിത ഗീതം പദ്ധതി പ്രകാരം പഞ്ചായത്ത് പരിധിയിലെ ദേശീയപാതയോരങ്ങളിൽ സ്പോൺസർഷിപ്പിൽ നട്ടുപിടിപ്പിച്ച തണൽ മരങ്ങളാണ് കീടനാശിനി പ്രയോഗിച്ച് മുഴുവൻ ശിഖരങ്ങളും വെട്ടി നശിപ്പിച്ചത്.
സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിന് മുകളിൽ സ്ഥാപിച്ച സിനിമയുടെ ഭീമൻ ബോർഡിന്റെ കാഴ്ച മറയാതിരിക്കാൻ പരസ്യ ഏജൻസികളുടെ തൊഴിലാളികളാണ് ആയുധങ്ങളുമായെത്തി മരം നശിപ്പിച്ചത്. ദേശം, പറമ്പയം, കോട്ടായി, പോസ്റ്റ് ഓഫിസ് ജങ്ഷൻ, അത്താണി, കരിയാട് ഭാഗങ്ങളിൽ ഇതിന് മുമ്പും പലതവണ ഇത്തരത്തിൽ തണൽമരങ്ങൾ വെട്ടിനശിപ്പിച്ചതായി പരാതിയുണ്ട്. സംഭവത്തിൽ ഐശ്വര്യനഗർ റെസിഡന്റ്സ് അസോസിയേഷൻ പ്രതിഷേധിച്ചു. നെടുമ്പാശ്ശേരി പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകിയതായി അസോസിയേഷൻ പ്രസിഡന്റ് സുരേഷ് അത്താണി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

