Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightതാരങ്ങളെ കാണാൻ...

താരങ്ങളെ കാണാൻ ജനക്കൂട്ടമെത്തി; കോവിഡ് പ്രോട്ടോകോൾ കാറ്റിൽപറന്നു

text_fields
bookmark_border
താരങ്ങളെ കാണാൻ ജനക്കൂട്ടമെത്തി; കോവിഡ് പ്രോട്ടോകോൾ കാറ്റിൽപറന്നു
cancel

കൊ​ച്ചി: താ​ര​ങ്ങ​ളെ ഒ​രു​നോ​ക്കു​കാ​ണാ​ൻ ക​ലൂ​ർ ദേ​ശാ​ഭി​മാ​നി റോ​ഡി​ൽ ത​ടി​ച്ചു​കൂ​ടി​യ​ത് നൂ​റു​ക​ണ​ക്കി​ന്​ ആ​ളു​ക​ൾ. കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ ലം​ഘി​ച്ച് ജ​നം ത​ടി​ച്ചു​കൂ​ടി​യ​ത് 'അ​മ്മ' ആ​സ്ഥാ​ന മ​ന്ദി​ര​ത്തി​െൻറ ഉ​ദ്ഘാ​ട​ന​ത്തി​ന്​ എ​ത്തി​യ മ​മ്മൂ​ട്ടി​യും മോ​ഹ​ൻ​ലാ​ലു​മു​ൾ​െ​പ്പ​ടെ നി​ര​വ​ധി താ​ര​ങ്ങ​ളെ കാ​ണാ​നാ​ണ്. ഇ​തോ​ടെ രാ​വി​ലെ മു​ത​ൽ ഗ​താ​ഗ​ത​ക്കു​രു​ക്കും അ​നു​ഭ​വ​പ്പെ​ട്ടു.

രാ​വി​ലെ 10നാ​യി​രു​ന്നു ഉ​ദ്ഘാ​ട​ന ച​ട​ങ്ങ്. ദൂ​ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്നു​ൾ​െ​പ്പ​ടെ ധാ​രാ​ളം ആ​ളു​ക​ൾ 'അ​മ്മ' ഓ​ഫി​സിെൻറ മു​ന്നി​ലെ റോ​ഡി​ൽ നി​ല​യു​റ​പ്പി​ച്ചു. മ​തി​ലി​നു​മു​ക​ളി​ലും കെ​ട്ടി​ട​ങ്ങ​ളു​ടെ ബാ​ൽ​ക്ക​ണി​യി​ലു​മെ​ല്ലാം നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന കാ​ഴ്ച​യാ​യി​രു​ന്നു. സ​മൂ​ഹ അ​ക​ലം കാ​റ്റി​ൽ​പ​റ​ത്തി​യാ​ണ് ത​ടി​ച്ചു​കൂ​ടി​യ​ത്.

എ​റ​ണാ​കു​ളം നോ​ർ​ത്ത്, സെ​ൻ​ട്ര​ൽ സ്​​റ്റേ​ഷ​നു​ക​ളി​ൽ​നി​ന്നും ട്രാ​ഫി​ക് വി​ഭാ​ഗ​ത്തി​ൽ​നി​ന്നു​മാ​യി 40 പൊ​ലീ​സു​കാ​രെ നി​യ​ന്ത്ര​ണ​ത്തി​ന്​ നി​യോ​ഗി​ച്ചെ​ങ്കി​ലും പ​ല​പ്പോ​ഴും ഫ​ല​പ്ര​ദ​മാ​യി​ല്ല. സം​ഘാ​ട​ക​ർ ഏ​ർ​പ്പെ​ടു​ത്തി​യ പ്ര​ത്യേ​ക സെ​ക്യൂ​രി​റ്റി സം​ഘ​വും ഉ​ണ്ടാ​യി​രു​ന്നു.

ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​നെ​തി​രെ പ​രാ​തി

കൊ​ച്ചി: 'അ​മ്മ' ഓ​ഫി​സ് ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ച്ചെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി കൊ​ച്ചി ഡി.​സി.​പി​ക്കും ക​ല​ക്ട​ർ​ക്കും പ​രാ​തി.

യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി.​വൈ. ഷാ​ജ​ഹാ​നാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. ഓ​ഫി​സ് ഉ​ദ്ഘാ​ട​ന​ത്തി​ന് നൂ​റ്റ​മ്പ​തി​ലേ​റെ അ​ഭി​നേ​താ​ക്ക​ൾ ഉ​ൾ​െ​പ്പ​ടെ​യു​ള്ള​വ​ർ ഒ​ത്തു​കൂ​ടു​ക​യും പ​രി​സ​ര​ത്ത് അ​ഞ്ഞൂ​റി​ലേ​റെ പൊ​തു​ജ​നം സ​മൂ​ഹ അ​ക​ലം പാ​ലി​ക്കാ​തെ കൂ​ട്ടം​കൂ​ടു​ക​യും ചെ​യ്തെ​ന്നും സ​മൂ​ഹ​വ്യാ​പ​ന സാ​ഹ​ച​ര്യം സൃ​ഷ്​​ടി​ച്ചെ​ന്നു​മാ​ണ് പ​രാ​തി. സം​ഘ​ട​ന ഭാ​ര​വാ​ഹി​ക​ൾ​ക്കെ​തി​രെ പ​ക​ർ​ച്ച​വ്യാ​ധി ത​ട​യ​ൽ നി​യ​മം വ​കു​പ്പ് മൂ​ന്ന് പ്ര​കാ​ര​വും ഐ.​പി.​സി 268, 269, 270 വ​കു​പ്പു​ക​ൾ പ്ര​കാ​ര​വും കേ​സെ​ടു​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:amma
News Summary - Crowds flocked to see the stars; The Covid protocol flew in the wind
Next Story