പദ്ധതി നടത്തിപ്പിൽ വൻവീഴ്ച; കോർപറേഷന് നഷ്ടം കോടികൾ
text_fieldsകൊച്ചി: തനത് വരുമാനം പിരിച്ചെടുക്കുന്നതിലെ വീഴ്ചക്ക് പുറമെ വികസന പ്രവർത്തനങ്ങൾക്ക് അനുവദിച്ച കോടിക്കണക്കിന് തുക ചെലവഴിക്കാതെ നഷ്ടപ്പെടുത്തി.
കോർപറേഷനിൽ നടന്നതായി ചൂണ്ടിക്കാണിച്ച സാമ്പത്തിക തിരിമറിയും വരുമാനചോർച്ചയും കണ്ടെത്തിയ ലോക്കൽ ഫണ്ട് ഓഡിറ്റ് റിപ്പോർട്ടിലാണ് വെളിപ്പെടുത്തൽ.
2018-19 വർഷം വികസനഫണ്ട് ജനറൽ ഇനത്തിൽ കോർപറേഷന് ലഭിച്ചത് 54,14,70,893 രൂപ. െചലവഴിച്ചതാകട്ടെ 39,44,20,459 മാത്രം. െചലവഴിക്കാതെ നഷ്ടപ്പെടുത്തിയത് 14,70,50,434 രൂപ.
പട്ടികജാതി വിഭാഗങ്ങളുടെ പ്രത്യേക വികസനത്തിന് അനുവദിച്ച 8,49,59,000 രൂപയിൽ െചലവ് ചെയ്തത് 4,88,52,954 രൂപ. സമൂഹത്തിൽ എറ്റവും പിന്നാക്കം നിൽക്കുന്ന ജനവിഭാഗങ്ങളുടെ ജീവിത ഉന്നമനത്തിന് െചലവഴിക്കേണ്ട 3,61,06,046 തുകയാണ് നഷ്ടപ്പെടുത്തിയത്.
2018-19 വർഷം മുതലാണ് പട്ടികവർഗ വിഭാഗങ്ങൾക്കുള്ള പ്രത്യേക ഫണ്ട് അനുവദിച്ചുതുടങ്ങിയത്. ആദ്യവർഷം അനുവദിച്ചത് 88,37,000 രൂപ, 21,74,084 രൂപ മാത്രം െചലവഴിച്ചു. 66,62,916 രൂപ ലാപ്സാക്കി. റോഡ് മെയിൻറനൻസ് ഇനത്തിൽ ലഭിച്ച 22,59,82,000 രൂപയിൽനിന്ന് െചലവഴിച്ചതാകട്ടെ 17,84,98,632 രൂപ മാത്രം.
മെയിൻറനൻസ് നോൺ റോഡ് ഇനത്തിൽ ലഭിച്ച 12,21,33,000 രൂപയിൽ 7,51,28,073 രൂപ മാത്രമാണ് വിനിയോഗിച്ചത്. കൃത്യസമയത്ത് പദ്ധതി രൂപവത്കരണ-നിർവഹണ പ്രവർത്തനങ്ങൾ നടത്തുന്ന കാര്യത്തിൽ വീഴ്ച വരുത്തുെന്നന്നും പരാമർശമുണ്ട്.
സമൂഹത്തിലെ ഏറ്റവും പിന്നാക്കം നിൽക്കുന്ന ജനവിഭാഗങ്ങൾക്ക് ആശ്വാസം കണ്ടെത്താവുന്ന പദ്ധതികൾ നഷ്ടപ്പെടുത്തുന്നത് ഗുരുതര വീഴ്ചയെന്ന് പ്രതിപക്ഷവും ആരോപിച്ചു.
പട്ടികജാതി, പട്ടിക വിഭാഗക്കാരുടെ വികസനത്തിനുവേണ്ടി ഓരോ തദ്ദേശ ഭരണസ്ഥാപനവും പ്രത്യക ഉപപദ്ധതികൾ തയാറാക്കി തുക വിനിയോഗിക്കേണ്ടതാണെന്നും അത് പാഴാക്കാനോ വകമാറ്റി ചെലവഴിക്കാനോ പാടില്ലെന്നും കർശന നിർദേശമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

