സി.പി.എം എറണാകുളം ജില്ല സെക്രട്ടറിയേറ്റംഗം എം.പി. പത്രോസ് നിര്യാതനായി
text_fieldsഅങ്കമാലി: സി.പി.എം എറണാകുളം ജില്ല സെക്രട്ടറിയേറ്റംഗം എം.പി. പത്രോസ് (73) നിര്യാതനായി. വിവിധ രോഗങ്ങളാൽ ചികിത്സയിലായിരുന്നു.
വെള്ളിയാഴ്ച പുലർച്ചെ 2.30ഓടെ പാറക്കടവ് കുന്നപ്പിള്ളിശ്ശേരിയിലെ വീട്ടിലായിരുന്നു അന്ത്യം. ഹാസ്യാത്മക പ്രസംഗപാടവവും സംഘടന പ്രവർത്തന മികവുമാണ് പത്രോസിനെ അതിവേഗം പാർട്ടിയുടെ നേതൃനിരയിലേക്കെത്തിച്ചത്.
സി.പി.എം ആലുവ ഏരിയ സെക്രട്ടറി, കർഷക തൊഴിലാളി യൂനിയൻ ജില്ല സെക്രട്ടറി, സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: മേരി. മക്കൾ: ജെയ്സൺ, ജീൻസൺ, ജാൻസി. സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന്.
മൃതദേഹം ഞായറാഴ്ച രാവിലെ ഒമ്പത് മുതൽ 10 വരെ അങ്കമാലി ഏരിയ കമ്മിറ്റി ഓഫിസിലും വൈകീട്ട് മൂന്ന് വരെ പാറക്കടവിലെ സ്വവസതിയിലും പൊതുദർശനത്തിന് വക്കും. തുടർന്ന് വട്ടപ്പറമ്പ് കുന്നപ്പിള്ളിശ്ശേരി സെൻ്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ സംസ്കരിക്കും. ശേഷം വട്ടപ്പറമ്പ് കവലയിൽ സർവകക്ഷി അനുശോചന യോഗവും സംഘടിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

