Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പണക്കാരെ സംരക്ഷിക്കുന്ന സർക്കാറാണ് കേരളം ഭരിക്കുന്നതെന്ന് സി.പി.എം

text_fields
bookmark_border
പണക്കാരെ സംരക്ഷിക്കുന്ന സർക്കാറാണ് കേരളം ഭരിക്കുന്നതെന്ന് സി.പി.എം
cancel

അ​ത്താ​ണി: നീ​തി​യും ന്യാ​യ​വു​മി​ല്ലാ​ത്ത പ​ണ​ക്കാ​രെ സം​ര​ക്ഷി​ക്കു​ന്ന സ​ർ​ക്കാ​റാ​ണ് കേ​ര​ളം ഭ​രി​ക്കു​ന്ന​തെ​ന്ന് സി.​പി.​എം ജി​ല്ല സെ​ക്ര​ട്ട​റി എ​സ്. സ​തീ​ശ്. നെ​ടു​മ്പാ​ശ്ശേ​രി അ​ത്താ​ണി​യി​ൽ മൂ​ന്ന് യു​വ​ജീ​വ​ൻ പൊ​ലി​ഞ്ഞ കേ​സി​ൽ ഉ​ൾ​പ്പെ​ട്ട ഒ​ന്നാം പ്ര​തി സു​ഹൈ​ൽ സ​ജീ​വി​നേ​യും കൂ​ട്ടാ​ളി​ക​ളേ​യും സം​ര​ക്ഷി​ക്കാ​ൻ പൊ​ലീ​സ് ഒ​ത്താ​ശ ചെ​യ്യു​ന്ന​താ​യി ആ​രോ​പി​ച്ച് സി.​പി.​എം അ​ങ്ക​മാ​ലി, ആ​ലു​വ ഏ​രി​യ ക​മ്മി​റ്റി​ക​ളു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ നെ​ടു​മ്പാ​ശ്ശേ​രി പൊ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ മാ​ർ​ച്ച്​ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പ്ര​തി​ഷേ​ധ മാ​ർ​ച്ച് പൊ​ലീ​സ് ബാ​രി​ക്കേ​ഡു​ക​ൾ വ​ച്ച് ത​ട​ഞ്ഞു. പ്ര​വ​ർ​ത്ത​ക​ർ പി​ന്തി​രി​യാ​തെ പ്ര​തി​ഷേ​ധി​ച്ച​തോ​ടെ പൊ​ലീ​സ് ജ​ല​പീ​ര​ങ്കി ഉ​പ​യോ​ഗി​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി​ഷേ​ധ യോ​ഗ​ത്തി​ൽ ജി​ല്ല ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ കെ.​പി. ഉ​ദ​യ​കു​മാ​ർ, കെ.​കെ. ഷി​ബു, എ​ൻ.​കെ. ഉ​ഷാ​കു​മാ​രി, കെ.​പി. റെ​ജീ​ഷ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

മാ​ർ​ച്ചി​ന് നേ​താ​ക്ക​ളാ​യ ടി.​വി. പ്ര​ദീ​ഷ്, സ​ണ്ണി പോ​ൾ, പി.​സി. സോ​മ​ശേ​ഖ​ര​ൻ, സ​ജി വ​ർ​ഗീ​സ്, രാ​ജീ​വ് സ​ക്ക​രി​യ്യ, പി.​എ. ര​ഘു​നാ​ഥ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Government Ruling Kerala Protects the Rich, Alleges CPM
Next Story