സീറ്റ് ചര്‍ച്ച പരാജയം: കിഴക്കമ്പലത്ത് സി.പി.ഐ ഒറ്റക്ക്
text_fieldsകിഴക്കമ്പലം: സി.പി.എം-സി.പി.ഐ തര്‍ക്കം നില്ക്കുന്ന കിഴക്കമ്പലത്ത് ഇക്കുറിയും സിറ്റ് ചര്‍ച്ചയില്‍ ധാരണയായില്ല.
ഇതേതുടര്‍ന്ന് കിഴക്കമ്പലത്ത് മുഴുവന്‍ സിറ്റിലും സി.പി.ഐ ഒറ്റക്ക് മത്സരിക്കാൻ നീക്കം തുടങ്ങി.
19ല്‍ മൂന്ന് വാര്‍ഡുകളാണ് സി.പി.ഐ ആവശ്യപ്പെട്ടത്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞടുപ്പിലും സി.പി.ഐക്ക് സീറ്റ് നല്‍കിയിരുന്നില്ല. സി.പി.ഐയുമായി വിവിധ പ്രദേശങ്ങളില്‍ സി.പി.എം ഭിന്നതയിലാണ്.
മഴുവന്നൂര്‍ പഞ്ചായത്തില്‍ കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞടുപ്പില്‍ മൂന്ന് സീറ്റിലും ഒരുസീറ്റില്‍ പൊതുസ്ഥാനാര്ഥിയെയുമാണ് നിർത്തിയിരുന്നത്.
എന്നാല്‍, ഇക്കുറി രണ്ട് സീറ്റ് മാത്രമേ നല്‍കൂവെന്നാണ് സി.പി.എമ്മിെൻറ നിലപാട്. വടവുകോട്-പുത്തന്‍കുരിശ് പഞ്ചായത്തിലും ധാരണയിലെത്താനായില്ല.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

