Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഒന്നര വർഷമായി...

ഒന്നര വർഷമായി വിദേശികളെ കണി കാണാൻ പോലും കിട്ടാതെ കൊച്ചി

text_fields
bookmark_border
ഒന്നര വർഷമായി വിദേശികളെ കണി കാണാൻ പോലും കിട്ടാതെ കൊച്ചി
cancel
camera_alt

ആളൊഴിഞ്ഞ ഫോർട്ട്​കൊച്ചി കടപ്പുറം

മട്ടാഞ്ചേരി: ​കൊച്ചിയിലൊരു ആഡംബര കപ്പലടുത്താൽ ടൂറിസം മേഖലക്ക് ഉത്സവമാണ്. വൻകിടക്കാർക്കുമുതൽ വഴിയോരക്കാർക്കുവരെ കച്ചവടം കിട്ടും. ടുക് ടുക് എന്ന് വിളിക്കുന്ന ഓട്ടോകളിൽ കയറിയുള്ള യാത്ര വിദേശികൾക്ക് ഹരമാണ്. കൊച്ചിയിലെ ഓട്ടോക്കാരിൽ പലരും എട്ടോളം വിദേശഭാഷകൾ സംസാരിക്കുന്നവരാണ്​.

കോവിഡ്​ മഹാമാരിയുടെ വരവോടെ സഞ്ചാരികളുടെ വരവ്​​ നിലച്ചു. ​ ഒന്നര വർഷമായി വിദേശികളെ കണി കാണാൻപോലും കിട്ടാതായതോടെ പലരും ഭാഷകൾതന്നെ മറന്നുതുടങ്ങി. നാട്ടുകാരുടെ ഓട്ടംകൂടി ഇല്ലാതായതോടെ കടുത്ത സാമ്പത്തികപ്രതിസന്ധിയിലാണ് ഓട്ടോ തൊഴിലാളികൾ. രാജ്യത്ത് ഏറ്റവും കൂടുതൽ ആഡംബര കപ്പലുകൾ എത്തുന്നത് കൊച്ചി തുറമുഖത്താണ്. 2018-19 വർഷത്തിൽ 46 ഉല്ലാസ കപ്പലാണ് കൊച്ചി തീരമണഞ്ഞത്.

2019-20ൽ 49 കപ്പൽ ബുക്ക് ചെയ്തിരു​െന്നങ്കിലും 40എണ്ണം മാത്രമേ എത്തിയുള്ളു. കോവിഡ് മഹാമാരിയെത്തുടർന്ന് ഏഴ്​ കപ്പൽ എത്തിയില്ല. പുറംകടൽ വരെ എത്തിയ രണ്ട്​ കപ്പൽ മടങ്ങിപ്പോയി. 2019-20 സാമ്പത്തിക വർഷത്തിൽ 2.40 ലക്ഷം വിനോദസഞ്ചാരികളാണ്​ കൊച്ചിയിൽ മാത്രം എത്തിയത്​. കോവിഡ്​ ഒന്നാം തരംഗത്തിനുശേഷം പതിയെ പച്ചപിടിച്ചുവരു​​േമ്പാഴാണ് ഇരുട്ടടിയായി രണ്ടാം തരംഗത്തി​െൻറ വരവും ലോക്​ഡൗണും. കനത്ത ആഘാതമാണ്​ ഇത്​ വിനോദസഞ്ചാരമേഖലക്ക്​ നൽകിയത്​. വഴിയോര കച്ചവടക്കാർ മുതൽ വൻകിട ഹോട്ടലുകൾ വരെ നീളുന്ന വ്യവസായ ശൃംഖലയാണ് മേഖലയെ ആശ്രയിച്ചു കഴിയുന്നത്.

ഫോർട്ട്​കൊച്ചി, ചെറായി തീരങ്ങൾ, ഭൂതത്താൻകെട്ട്​, പാണിയേലിപോര്​, ത​ട്ടേക്കാട് പക്ഷി വളർത്തുകേന്ദ്രം, കോടനാട് എന്നിവയടക്കമുള്ള സ്ഥലങ്ങൾ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടങ്ങളാണ്. എറണാകുളത്തെ കുട്ടികളുടെ പാർക്ക്, സുഭാഷ് പാർക്ക്, വണ്ടർലാ അമ്യൂസ്മെൻറ് പാർക്ക്, മറൈൻ ഡ്രൈവ് എന്നിവ ആഭ്യന്തര വിനോദസഞ്ചാരികളുടെയും ഇഷ്​ടകേ​ന്ദ്രങ്ങളായിരുന്നു.

ചെറുകിട ഹോട്ടലുകൾക്കും ഫോർട്ട്​കൊച്ചിയിലെ തട്ടുകടൾക്കുപോലും സഞ്ചാരികളുടെ വരവ് ആശ്വാസമായിരുന്നു. കോവിഡും ലോക്ഡൗണും ഇവരെയും പ്രതിസന്ധിയിലാക്കി. ടാക്സി ഡ്രൈവർമാർ, ടൂറിസ്​റ്റ് വാഹനവുമായി കഴിയുന്നവരുടെയടക്കം വരുമാനം ഇല്ലാതായി. കൊച്ചിയിൽ മുന്നൂറോളം ഹോം സ്​റ്റേകൾ ഉള്ളതായാണ് കണക്ക്. അവരും കഷ്​ടത്തിലാണ്. നിരവധി കശ്മീരികളാണ് കരകൗശല കച്ചവടസ്ഥാപനങ്ങൾ തുടങ്ങിയത്. പലരും കുടുംബസമേതം കൊച്ചിയിൽ താമസമാക്കിയവരാണ്. ഇവരും പ്രതിസന്ധിയിലായി. കോവിഡി​െൻറ തുടക്കത്തിൽ അടച്ച ഗ്യാലറികൾ ഇതുവരെ തുറന്നിട്ടില്ല. മട്ടാഞ്ചേരി ജൂ ടൗണിലെ സുഗന്ധവ്യഞ്​ജന കടകൾ, കരകൗശല വിൽപനശാലകൾ, പുരാവസ്തു വിൽപനകേന്ദ്രങ്ങൾ എല്ലാം അടഞ്ഞുകിടക്കുകയാണ്​. നൂറുകണക്കിന് പേരാണ്​ തൊഴിൽരഹിതരായത്.

വിദേശികൾക്ക് ആസ്വാദനത്തിന് വഴിയൊരുക്കി കഥകളി, കളരി എന്നിവ അവതരിപ്പിച്ചിരുന്ന കലാകാരന്മാർ, യോഗ ക്ലാസുകൾ നടത്തിയിരുന്നവർ തുടങ്ങി വിവിധ മേഖലകളിലുള്ളവർ തൊഴിലില്ലാതെ കഴിയുകയാണ്. പുതുവത്സര ആഘോഷമായ കൊച്ചിൻ കാർണിവൽ, കൊച്ചി മുസ്​രിസ് ബിനാ​െല എന്നിവയും കഴിഞ്ഞവർഷം നടന്നില്ല. ടൂറിസത്തിലൂടെയുള്ള വരുമാനം നിലച്ചത് ജില്ലയുടെ സാമ്പത്തികമേഖലക്കും തിരിച്ചടിയായി.

Show Full Article
TAGS:covid 19 tourism 
News Summary - Covid second wave tourism area in the dark
Next Story