Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 July 2022 8:39 AM IST Updated On
date_range 21 July 2022 8:39 AM ISTകോട്ടൺ കളി സംഘത്തെ പിടികൂടി
text_fieldsbookmark_border
Listen to this Article
പള്ളുരുത്തി: പുത്തൻതോട് ബീച്ചിൽ പണം വെച്ച് കോട്ടൺ കളി നടത്തുന്ന സംഘത്തെ കണ്ണമാലി പൊലീസ് പിടികൂടി.കണ്ണമാലി സ്വദേശികളായ ഹരിദാസ്, വർഗീസ്, പള്ളുരുത്തി തങ്ങൾ നഗർ സ്വദേശികളായ സുനീർ, ഷെഫീക്ക് എന്നിവരെയാണ് മട്ടാഞ്ചേരി അസി. കമീഷണർ വി.ജി. രവീന്ദ്രനാഥ്, പൊലീസ് ഇൻസ്പെക്ടർ എസ്.രാജേഷ് എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
ഇവരിൽനിന്ന് 5000 രൂപയും പിടിച്ചെടുത്തു. സബ്- ഇൻസ്പെക്ടർ അജിത്, സീനിയർ സിവിൽ പൊലീസ് ഓഫിസർ ബേബി ലാൽ, സിവിൽ പൊലീസ് ഓഫിസർ വിനോദ്. എം. എം. എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
പണം വെച്ച് കോട്ടൺ കളി നടത്തുന്ന സംഘത്തിനെതിരെ നടപടികൾ തുടരുമെന്നും പൊലീസ് ഇൻസ്പെക്ടർ എസ്. രാജേഷ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

