പാചകവാതക ക്ഷാമം; മത്സ്യ ബന്ധന ബോട്ടുകളെയും ബാധിക്കുന്നു
text_fieldsപാചകവാതക ക്ഷാമത്തെ തുടര്‍ന്ന് മത്സ്യബന്ധന ബോട്ടുകള്‍ കൊച്ചിയില്‍ മടങ്ങിയെത്തിയപ്പോള്‍
മട്ടാഞ്ചേരി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്നുണ്ടായ പാചക വാതക ക്ഷാമം മത്സ്യബന്ധന മേഖലയെയും ബാധിച്ചു. ആഴക്കടല്‍ മത്സ്യബന്ധനത്തിന് പോകുന്ന ഫിഷിങ് നെറ്റ് ബോട്ടുകളെയാണ് ഇത് കാര്യമായി ബാധിച്ചിട്ടുള്ളത്. സാധാരണ അഞ്ച് ദിവസത്തോളമാണ് ബോട്ടുകള്‍ കടലില്‍ തങ്ങുന്നത്.
തൊഴിലാളികള്‍ക്ക് ഭക്ഷണം പാകം ചെയ്യുന്നതിന് പാചക വാതകമാണ് ഉപയോഗിക്കുന്നത്. പാചക വാതക ക്ഷാമത്തെ തുടര്‍ന്ന് ബോട്ടുകളിലേക്ക് ആവശ്യമായ ഗ്യാസ് ലഭിക്കാത്തതിനാല്‍ പല ബോട്ടുകളും കടലില്‍ പോയിട്ടില്ല. മടങ്ങിയെത്തിയ ബോട്ടുകള്‍ക്കാകട്ടെ ഡീസല്‍ ഇനത്തിലും ഐസ് കയറ്റിയ വകയിലുമെല്ലാം വലിയ നഷ്ടമാണുണ്ടായിട്ടുള്ളത്. പാചക വാതക ക്ഷാമം തുടര്‍ന്നാല്‍ അത് മേഖലക്ക് വലിയ തിരിച്ചടിയാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

