Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എറണാകുളത്ത് നിയന്ത്രണം കടുപ്പിക്കുന്നു; കടകള്‍ വൈകീട്ട് അഞ്ചുവരെ
text_fieldsbookmark_border
രാത്രികാല കർഫ്യൂവിെൻറ ഭാഗമായി എറണാകുളം മാധവ ഫാർമസി ജങ്ഷനിൽ കാവൽ നിൽക്കുന്ന പൊലീസ്
കൊച്ചി: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ജില്ലയില്‍ നിയന്ത്രണം കടുപ്പിക്കുന്നു. കടകള്‍ രാവിലെ ഏഴുമുതല്‍ വൈകീട്ട് അഞ്ചുവരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളൂ. ഹോട്ടലുകള്‍ക്ക് രാത്രി ഒമ്പതുവരെ പാർസല്‍, ടേക് എവേ സൗകര്യം മാത്രമാക്കി പരിമിതപ്പെടുത്തി. നിയന്ത്രണം മദ്യവില്പന സ്ഥാപനങ്ങള്‍ക്കും ബാധകമാണ്.
- വിവാഹങ്ങളും മരണാനന്തര ചടങ്ങുകളും കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം
- വിവാഹത്തില്‍ പരമാവധി 30പേരും മരണാനന്തര ചടങ്ങില്‍ പരമാവധി 20പേര്‍ക്കും മാത്രമായി പ്രവേശനം ചുരുക്കി
- കുടുംബയോഗങ്ങള്‍ ഉള്‍പ്പെടെ ഒത്തുചേരലുകളെല്ലാം വിലക്കി. പാര്‍ക്കുകള്‍, കളിസ്ഥലങ്ങള്‍ എന്നിവയെല്ലാം ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ അടച്ചു
- തിയറ്ററുകള്‍ മേയ് രണ്ടുവരെ പ്രവര്‍ത്തിപ്പിക്കില്ല. സിനിമ ചിത്രീകരണങ്ങളും അടിയന്തരമായി നിര്‍ത്തണം. *എസ്.എസ്.എല്‍.സി, പ്ലസ് ടു ഒഴികെയുള്ള പരീക്ഷകള്‍ എല്ലാം മാറ്റിവെക്കണം. ട്യൂഷന് ഓണ്‍ലൈനിലൂടെ മാത്രമേ അനുവദിക്കുകയുള്ളൂ
- സര്‍ക്കാര്‍, സംഘടനകള്‍, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവയിലെ മീറ്റിങ്ങുകള്‍ എല്ലാം ഓണ്‍ലൈനിലൂടെ മാത്രമേ അനുവദിക്കൂ. നിയന്ത്രണം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ കലക്ടര്‍ ഉത്തരവിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

