കുടിവെള്ള പദ്ധതി നിർമാണം അവസാനഘട്ടത്തിൽ
text_fieldsനിർമാണം പുരോഗമിക്കുന്ന കുടിവെള്ള പദ്ധതി
മലയാറ്റൂർ: മലയാറ്റൂർ -നീലീശ്വരം, അയ്യമ്പുഴ പഞ്ചായത്തുകളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാനുള്ള കുടിവെള്ള പദ്ധതിയുടെ നിർമാണം അവസാനഘട്ടത്തിൽ. കിഫ്ബി സഹായത്തോടെ 42.58 കോടി രൂപ ചെലവിലാണ് പദ്ധതി. ആദ്യഘട്ടത്തിലെ 90 ശതമാനം നിർമാണപ്രവർത്തനങ്ങളും പൂർത്തിയായി. പെരിയാർ തീരത്ത് ഇല്ലിത്തോട് നിർമിക്കുന്ന എട്ട് എം.എൽ.ഡി ജലശുദ്ധീകരണ ശാലയുടെ നിർമാണം അവസാന ഘട്ടത്തിലാണ്.
രണ്ടാം ഘട്ടത്തിൽ ജലസംഭരണികളും ശുദ്ധീകരണശാലയിൽനിന്ന് സംഭരണികളിലേക്ക് വെള്ളം എത്തിക്കുന്ന പൈപ്പ് ലൈനുകളും സ്ഥാപിക്കും. ജലവിതരണ പ്രവർത്തനങ്ങൾക്കായി പൈപ്പുകൾ ഇടുന്നത് ജൽ ജീവൻ മിഷൻ വഴിയാണ് നടപ്പാക്കുന്നത്. ഇതിനായി മലയാറ്റൂർ- നീലീശ്വരം ഗ്രാമപഞ്ചായത്തിൽ കരാറായി. അയ്യമ്പുഴ പഞ്ചായത്തിൽ ടെൻഡർ നടപടി പൂർത്തിയായി.
ഇല്ലിത്തോട് പെരിയാറിൽ ആറു മീറ്റർ വ്യാസത്തിൽ നിലവിലുള്ള കിണറ്റിൽ ആവശ്യമായ നവീകരണം നടത്തി പമ്പ് ചെയ്ത് വെള്ളം ശുദ്ധീകരണശാലയിൽ എത്തിച്ച് ശുദ്ധീകരിച്ച് ഇവിടെനിന്ന് സംഭരണികളിലെത്തിച്ച് വിതരണം ചെയ്യും. ചുള്ളിയിൽ മൂന്ന് ലക്ഷം ലിറ്റർ സംഭരണശേഷിയിൽ നിർമിക്കുന്ന ജലസംഭരണിയിൽ വെള്ളം ശേഖരിച്ച് അയ്യമ്പുഴ പഞ്ചായത്തിലും കുടിവെള്ളം എത്തിക്കും. 2021 ജനുവരിയിലാണ് പദ്ധതിയുടെ നിർമാണം ആരംഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

