Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സേവാഭാരതിയുടെ സ്വീകരണത്തിൽ കോൺഗ്രസ് ജനപ്രതിനിധികൾ പങ്കെടുത്തത് വിവാദത്തിൽ

text_fields
bookmark_border
സേവാഭാരതിയുടെ സ്വീകരണത്തിൽ കോൺഗ്രസ് ജനപ്രതിനിധികൾ പങ്കെടുത്തത് വിവാദത്തിൽ
cancel

ആലുവ: സംഘ്​പരിവാർ സംഘടനയുടെ സ്വീകരണ യോഗത്തിൽ കോൺഗ്രസ് ജനപ്രതിനിധികൾ പങ്കെടുത്തത് വിവാദത്തിൽ. സേവാഭാരതിയുടെ സ്വീകരണ ചടങ്ങിലാണ് കടുങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡൻറും രണ്ട് സ്ഥിരം സമിതി അധ്യക്ഷരും ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ പങ്കെടുത്തത്.

ബി.ജെ.പിയുമായുള്ള രഹസ്യബന്ധമാണ് ഇതിലൂടെ പുറത്ത് വന്നതെന്ന് സി.പി.ഐ ലോക്കൽ സെക്രട്ടറി അഡ്വ. ടി.ഇ. ഇസ്മയിൽ ആരോപിച്ചു.കോൺഗ്രസ് ഈസ്‌റ്റ് മണ്ഡലം കമ്മിറ്റി യോഗത്തിൽ ഇതിനെതിരെ വിമർശനമുയർന്നു. സ്വീകരണത്തിൽ പങ്കെടുത്തവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന്​ ആവശ്യപ്പെട്ട് ഡി.സി.സിക്ക് പരാതി നൽകിയിട്ടുണ്ട്.

പാർട്ടി ഇത് അംഗീകരിക്കുന്നില്ലെന്ന്​ കളമശ്ശേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് വി.കെ. ഷാനവാസ് പറഞ്ഞു. എന്നാൽ, ഒരു സന്നദ്ധ സംഘടന നൽകിയ സ്വീകരണമായതിനാലാണ് പങ്കെടുത്തതെന്ന് പ്രസിഡൻറ് സുരേഷ് മുട്ടത്തിൽ പറഞ്ഞു. ജനപ്രതിനിധികളെന്ന നിലക്ക് ഇത്തരം പരിപാടികളിൽ പങ്കെടുക്കേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Congress MPs in Seva bharathi Programme
Next Story