Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപുനഃസംഘടനയിൽ ഐ...

പുനഃസംഘടനയിൽ ഐ ഗ്രൂപ്പിനെ ഒതുക്കിയതായി പരാതി

text_fields
bookmark_border
പുനഃസംഘടനയിൽ ഐ ഗ്രൂപ്പിനെ ഒതുക്കിയതായി പരാതി
cancel

കടുങ്ങല്ലൂർ: കോൺഗ്രസ് കടുങ്ങല്ലൂർ മണ്ഡലം കമ്മിറ്റികളുടെ പുനഃസംഘടനയിൽ തങ്ങളെ ഒതുക്കിയതായി ആരോപിച്ച് ഐ ഗ്രൂപ്. മണ്ഡലം കമ്മിറ്റികൾക്ക് പുറമെ ബ്ലോക്ക് പുനഃസംഘടനയിലും എ വിഭാഗം അനർഹരെ ഭാരവാഹികൾ ആക്കിയതായാണ് ആരോപണം. ഇതിൽ പ്രതിഷേധിച്ച് ഐ വിഭാഗം യോഗം സംഘടിപ്പിച്ചു.

കളമശ്ശേരി ബ്ലോക്ക് കമ്മിറ്റിയിലും കടുങ്ങല്ലൂർ മണ്ഡലത്തിലെ ഈസ്‌റ്റ്, വെസ്​റ്റ്​ ലിസ്‌റ്റിലും പാർട്ടി വിരുദ്ധരെയും ക്രിമിനൽ കേസ് പ്രതികളെയും ഭാരവാഹികൾ ആക്കിയതായി ഐ വിഭാഗം പരസ്യമായി ആരോപണം ഉന്നയിച്ചു. ഐ വിഭാഗം നൽകിയ പേരുകളിൽ ചിലരെ വെട്ടി. ഇതിൽ പ്രതിഷേധിച്ചാണ്​ ബുധനാഴ്ച വൈകീട്ട് കടുങ്ങല്ലുർ കോൺഗ്രസ് ഓഫിസിൽ ഐ വിഭാഗം നേതൃയോഗം ചേര്‍ന്നത്​. യോഗത്തിൽ 75 പേരോളം പങ്കെടുത്തു. എൽ.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തിൽ ഒത്തുതീർപ്പ് രാഷ്​ട്രീയമാണ് എ വിഭാഗം കൈക്കൊള്ളുന്നതെന്ന് യോഗം കുറ്റപ്പെടുത്തി.

പഞ്ചായത്തിലെ അഴിമതിക്കെതിരെ വരും ദിവസങ്ങളിൽ സമരപരിപാടികൾ സംഘടിപ്പിക്കാനും യോഗത്തിൽ തീരുമാനമായി. പടിഞ്ഞാ​േറ കടുങ്ങല്ലൂർ സഹകരണ ബാങ്കിൽ ഐ വിഭാഗം പ്രതിനിധി സുരേഷ് മുട്ടത്തിലിനെ പ്രസിഡൻറാക്കാമെന്ന ധാരണ എ വിഭാഗം അട്ടിമറിച്ചതായും യോഗം ആരോപിച്ചു. പാർട്ടി ഭാരവാഹിത്വത്തിൽനിന്ന് അനർഹരെ ഒഴിവാക്കണമെന്നും സഹകരണ ബാങ്കിലെ ധാരണ നടപ്പാക്കണമെന്നും ആവശ്യപ്പെട്ട് നേതൃത്വത്തെ സമീപിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressCongress I
News Summary - Congress I Group complaint
Next Story