Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightതൃപ്പൂണിത്തുറയില്‍...

തൃപ്പൂണിത്തുറയില്‍ ഫ്ലാറ്റ് നിര്‍മാണവുമായി ബന്ധപ്പെട്ട് യൂനിയനുകള്‍ തമ്മില്‍ സംഘര്‍ഷം

text_fields
bookmark_border
തൃപ്പൂണിത്തുറയില്‍ ഫ്ലാറ്റ് നിര്‍മാണവുമായി ബന്ധപ്പെട്ട് യൂനിയനുകള്‍ തമ്മില്‍ സംഘര്‍ഷം
cancel

തൃ​പ്പു​ണി​ത്തു​റ: ക​ണ്ണ​ന്‍കു​ള​ങ്ങ​ര​യി​ല്‍ ഫ്ലാ​റ്റ് നി​ര്‍മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് യൂ​നി​യ​നു​ക​ള്‍ ത​മ്മി​ല്‍ സം​ഘ​ര്‍ഷം. സി.​ഐ.​ടി.​യു, ഐ.​എ​ന്‍.​ടി.​യു.​സി, ബി.​എം.​എ​സ് യൂ​നി​യ​ന്‍ പ്ര​വ​ര്‍ത്ത​ക​ര്‍ ത​മ്മി​ലാ​ണ് സം​ഘ​ര്‍ഷ​മു​ണ്ടാ​യ​ത്.

ബി.​എം.​എ​സ് തൊ​ഴി​ലാ​ളി​ക​ളാ​യ സു​നി​ല്‍ (40), ഹ​രീ​ഷ് (35) എ​ന്നി​വ​രെ പ​രി​ക്കു​ക​ളോ​ടെ തൃ​പ്പൂ​ണി​ത്തു​റ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. വ്യാ​ഴാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം. തൊ​ഴി​ല്‍ ക​രാ​ര്‍ പ്ര​കാ​രം സി.​ഐ.​ടി.​യു, ഐ.​എ​ന്‍.​ടി.​യു.​സി പ്ര​വ​ര്‍ത്ത​ക​ര്‍ക്കാ​ണ് തൊ​ഴി​ല്‍ ചെ​യ്യാ​ന്‍ അ​നു​മ​തി​യു​ള്ള​ത്. ബി.​എം.​എ​സി​ന് പ്രാ​തി​നി​ധ്യം ഇ​ല്ലാ​ത്ത​തി​നാ​ല്‍ നി​ര്‍മാ​ണ​ജോ​ലി​ക​ളി​ല്‍ പ​ങ്കെ​ടു​പ്പി​ക്കാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്ന് സി.​ഐ.​ടി.​യു, ഐ.​എ​ന്‍.​ടി.​യു.​സി യൂ​നി​യ​നു​ക​ള്‍ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ര്‍ന്ന് ക​ഴി​ഞ്ഞ ദി​വ​സം ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പൊ​ലീ​സ് സാ​ന്നി​ധ്യ​ത്തി​ല്‍ മ​ധ്യ​സ്ഥ​ച​ര്‍ച്ച​ക​ള്‍ ന​ട​ന്നി​രു​ന്നെ​ങ്കി​ലും പ​രി​ഹാ​ര​മാ​യി​രു​ന്നി​ല്ല.

ഇ​തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ക​ഴി​ഞ്ഞ ര​ണ്ട് ദി​വ​സ​മാ​യി നി​ര്‍മാ​ണ ജോ​ലി​ക​ള്‍ ത​ട​സ്സ​പ്പെ​ടു​ക​യാ​യി​രു​ന്നു. എ​ന്നാ​ല്‍, വ്യാ​ഴാ​ഴ്ച രാ​വി​ലെ ഇ​രു​യൂ​നി​യ​നു​ക​ളി​ലെ​യും തൊ​ഴി​ലാ​ളി​ക​ള്‍ നി​ര്‍മാ​ണ​സ്ഥ​ല​ത്ത് എ​ത്തു​ക​യും ബി.​എം.​എ​സ് തൊ​ഴി​ലാ​ളി​ക​ളെ അ​ക​ത്തേ​ക്ക് പ്ര​വേ​ശി​പ്പി​ക്കി​ല്ലെ​ന്ന നി​ല​പാ​ട് സ്വീ​ക​രി​ക്കു​ക​യും ചെ​യ്തു. ഈ ​സ​മ​യം ബി.​എം.​എ​സ് തൊ​ഴി​ലാ​ളി​ക​ള്‍ മു​ദ്രാ​വാ​ക്യ​വു​മാ​യെ​ത്തി. എ​ന്നാ​ല്‍, ബി.​എം.​സി​നെ നി​ര്‍മാ​ണ ജോ​ലി​ക​ളി​ല്‍ പ​ങ്കെ​ടു​പ്പി​ക്കാ​നാ​കി​ല്ലെ​ന്ന് പ​റ​ഞ്ഞ് ഇ​രു​യൂ​നി​യ​നു​ക​ളും നി​ര്‍മാ​ണ സ്ഥ​ല​ത്തെ ഗേ​റ്റ് പൂ​ട്ടു​ക​യാ​യി​രു​ന്നു.

ഇ​തോ​ടെ ബി.​എം.​എ​സ്. ഗേ​റ്റ് ത​ള്ളി​ത്തു​റ​ന്ന് അ​ക​ത്തേ​ക്ക് പ്ര​വേ​ശി​ച്ച​താ​ണ് കൂ​ട്ട​ത്ത​ല്ലി​ല്‍ ക​ലാ​ശി​ച്ച​ത്.

തൃ​ക്കാ​ക്ക​ര അ​സി.​ക​മീ​ഷ​ണ​ര്‍ ഓ​ഫി​സി​ല്‍ വി​ളി​ച്ച ച​ര്‍ച്ച​യി​ല്‍ നി​ല​വി​ല്‍ ക​രാ​റു​ള്ള യൂ​നി​യ​നു​ക​ള്‍ക്ക് ജോ​ലി തു​ട​രാ​മെ​ന്നും നി​യ​മ​പ​ര​മാ​യി ലേ​ബ​ര്‍ കോ​ട​തി​യെ സ​മീ​പി​ച്ച് ബി.​എം.​എ​സ് യൂ​നി​യ​ന് തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​മെ​ന്നും ച​ര്‍ച്ച​യി​ല്‍ ധാ​ര​ണ​യാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:trade unionsConflicts
News Summary - Conflict between unions over construction of flat in Tripunithura
Next Story