ഒന്നര കൊല്ലം മുമ്പ് പണിത കോൺക്രീറ്റ് സ്ലാബുകളും കാനയും തകർന്നു
text_fieldsപെരുമ്പടപ്പ് വൈലോപ്പിള്ളി റോഡിലെ തകർന്ന സ്ലാബുകൾ
പള്ളുരുത്തി: നഗരസഭ 17ാം ഡിവിഷനിൽ പെരുമ്പടപ്പ് വൈലോപ്പിള്ളി റോഡിൽ ഒന്നര വർഷം മുമ്പ് നിർമിച്ച കാനയും സ്ലാബുകളും മിനിലോറി കയറി തകർന്നു. എട്ട് ഇഞ്ച് കനത്തിൽ നിർമിച്ച രണ്ടു സ്ലാബുകളാണ് രണ്ടായി പൊട്ടിയത്. കാനയുടെ മുകളിൽ സ്ഥാപിച്ച സ്ലാബിൽ ആവശ്യത്തിന് കമ്പിയും സിമൻറും ഇല്ലായിരുന്നുവെന്ന് നാട്ടുകാർ ആരോപിക്കുന്നു.
നിർമാണത്തിൽ കരാറുകാരൻ കൃത്രിമം നടത്തിയതാണ് സ്ലാബ് തകരുന്നതിന് കാരണമായതെന്ന് ചൂണ്ടിക്കാട്ടി കൗൺസിലർ സി.എൻ. രൺജിത്ത് മാസ്റ്റർ നഗരസഭ സെക്രട്ടറിക്ക് പരാതി നൽകി. അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപെട്ടു.