മണ്ണെടുപ്പ് പാസിന്റെ മറവിൽ മല ഇടിക്കുന്നെന്ന് പരാതി
text_fieldsകിഴക്കമ്പലം കുന്നത്തുകുടിയിലെ മണ്ണെടുപ്പ്
കിഴക്കമ്പലം: ഞാറള്ളൂരിന് സമീപം കുന്നത്തുകുടി വാർഡിലെ മണ്ണെടുപ്പിനെതിരെ നാട്ടുകാർ രണ്ടുപ്രാവശ്യം കിഴക്കമ്പലം പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകിയെങ്കിലും നടപടിയില്ലെന്ന് ആരോപണം. ദേശീയപാത നിർമാണത്തിനെന്ന വ്യാജേന മണ്ണെടുക്കാൻ അനുമതി നേടി മറ്റു സ്ഥലങ്ങളിലേക്ക് മണ്ണ് കടത്തുന്നുവെന്നാണ് നാട്ടുകാരുടെ പരാതി.
പാടം നികത്താൻ ഉൾപ്പെടെ ഈ മണ്ണ് ഉപയോഗിക്കുന്നുണ്ട്. ഇത്തരത്തിൽ അനധികൃതമായി മണ്ണ് കൊണ്ടുപോയ ടിപ്പർ ലോറി കയറിയിറങ്ങിയാണ് വിലങ്ങ് തച്ചക്കോട്ട് പുത്തൻപുര ടി.പി. ദിവാകരൻ കഴിഞ്ഞ ദിവസം മരിച്ചത്.
മലയുടെ ഏകദേശം 20 അടി ആഴത്തിൽ മണ്ണെടുത്ത് മാറ്റിയിട്ടുണ്ട്. പാസ് ഉണ്ടെന്ന നിലപാടാണ് റവന്യൂ വകുപ്പിന്റേത്. എന്നാൽ, അനുവദനീയ അളവിൽകൂടുതൽ പ്രദേശത്തുനിന്ന് മണ്ണെടുത്ത് മാറ്റിയിട്ടുണ്ടെന്നാണ് നാട്ടുകാരുടെ പരാതി. ഇതിനെതിരെ തദ്ദേശ ഭരണസ്ഥാപനവും റവന്യൂ അധികൃതരും മൗനത്തിലാണ്. പ്രദേശത്തുനിന്ന് പാറ ഉൾപ്പെടെ കടത്തിയതിന് പിഴ ചുമത്തണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

