പരേഡിലും മെഡിക്കൽ ടീമിലും സിവിൽ ഡിഫൻസ് ദമ്പതികൾ ശ്രദ്ധേയമായി
text_fieldsസൗമ്യ,സിജു.ടി.ബാബു, സൂസൻ,ചാർളി, പി.എം.മാഹിൻകുട്ടി, ഫാഇസ്.പി.മാഹിൻ
കാക്കനാട്: റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി കാക്കനാട് കലക്ടറേറ്റിൽ നടന്ന പരേഡിലും മെഡിക്കൽ ടീമിലും സിവിൽ ഡിഫൻസ് അംഗങ്ങളായ ദമ്പതികൾ അണിനിരന്നത് ശ്രദ്ധേയമായി.
തൃക്കാക്കര അഗ്നിരക്ഷാ നിലയത്തിലെ സിവിൽ ഡിഫൻസ് ടീമിലെ പോസ്റ്റ് വാർഡൻ സിജു.ടി.ബാബുവും ഭാര്യ സൗമ്യയും, 65കാരനായ ചാർളിയും ഭാര്യ സൂസൻ ചാർളിയും, ഡെപ്യൂട്ടി പോസ്റ്റ് വാർഡൻ പി.എം.മാഹിൻകുട്ടിയും മക്കളായ പി.എം റഈസ, ഫാഇസ് പി.മാഹിൻ എന്നിവരാണ് പരേഡിലും പ്രാഥമിക ശുശ്രൂഷ വിഭാഗത്തിലും അണിനിരന്നത്. സിജു.ടി.ബാബു, പി.എം.മാഹിൻകുട്ടി, ഫാഇസ് പി.മാഹിൻ, സൂസൻ എന്നിവർ പരേഡിലും സൗമ്യ, പി.എം.റഈസ, ചാർളി എന്നിവർ പ്രാഥമിക ശുശ്രൂഷകളിലും പങ്കെടുത്തു.
കനത്ത വെയിലിലും 19 വയസുകാരായ ശ്രേയ, ഫാഇസ് മാഹിൻ എന്നിവരോടൊപ്പം പ്രായത്തെ മറികടന്ന് 65 വയസുകാരായ സൂസൻ, ടി.എം.നൂഹു എന്നിവർ കേഡറ്റുകളായി അണിനിരന്നു. ഡെപ്യൂട്ടി ഡിവിഷണൽ വാർഡൻ നിമ ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള 21 അംഗ മെഡിക്കൽ ടീമിന്റെ പ്രവർത്തനവും മാതൃകയായി. 27 അംഗ സിവിൽ ഡിഫൻസ് പരേഡ് ടീമിനെ പോസ്റ്റ് വാർഡൻ ഇ.ആർ.റെനീഷ് നയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

