കൊച്ചിയിൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് ക്രിസ്മസ് ട്രീ തിരിതെളിയിക്കൽ ചടങ്ങുകളോടെ തുടക്കം
text_fieldsകൊച്ചി: നഗരത്തിലെ ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് കൊച്ചി മാരിയറ്റ് ഹോട്ടലിലും ക്രൗൺ പ്ലാസ കൊച്ചിയിലും ക്രിസ്മസ് ട്രീ തിരിതെളിയിക്കൽ ചടങ്ങ് നടന്നു.
പരമ്പരാഗത ക്രിസ്മസ് ചടങ്ങുകളും, ഹോട്ടലിന്റെ തനതായ സൗന്ദര്യവും സമന്വയിപ്പിച്ചുള്ള പരിപാടിയോടെയാണ് ക്രിസ്മസ് ആഘോഷങ്ങൾക്ക് മാരിയറ്റ് ഹോട്ടൽ തിരിതെളിച്ചത്. പ്രശസ്ത ചലച്ചിത്ര താരം ലിയോണ ലിഷോയ് ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. ഇതോടൊപ്പം, 2025 ലെ ഗ്ലോബൽ കസ്റ്റമർ അപ്രീസിയേഷൻ വാരവും ആചരിച്ചു. ഏറെ പ്രിയപ്പെട്ട ഒരു പരമ്പരാഗത ചടങ്ങിനായി എല്ലാവരെയും ഒരുമിപ്പിക്കാനായതിൽ വളരെയധികം സന്തോഷമുണ്ടെന്ന്, കൊച്ചി മാരിയറ്റ് ഹോട്ടൽ ജനറൽ മാനേജർ സച്ചിൻ മൽഹോത്ര പറഞ്ഞു. വൈവിദ്ധ്യമാർന്ന വിഭവങ്ങൾ അണിനിരന്ന അത്താഴവിരുന്നോടെയാണ് ചടങ്ങുകൾ സമാപിച്ചത്.
മട്ടാഞ്ചേരിയിലെ ആശ്വാസഭവനിലെ കുട്ടികളെ ക്ഷണിച്ചുകൊണ്ട് ക്രൗൺ പ്ലാസയിൽ നടത്തിയ ചടങ്ങിൽ മുഖ്യാതിഥിയായ മിലൻ ഡിസൈൻസ് സിഇഒ ഷേർലി റെജിമോൻ ക്രിസ്തുമസ് മരത്തിലെ വർണസംവിധാനം സ്വിച്ച് ഓൺ ചെയ്തു. പ്രത്യേക ആവശ്യകതകളുള്ള കുട്ടികളുടെ പരിചരണത്തിനായി പ്രവർത്തിക്കുന്ന രക്ഷ സൊസൈറ്റിയിലെ കുട്ടികൾ നിർമ്മിച്ച അലങ്കാരങ്ങളാൽ മനോഹരമായിരുന്നു ചടങ്ങ്. ചോയ്സ് സ്‌കൂളിലെ കുട്ടികളുടെ കോയിർ ഗാനാലാപനത്തോടെ തുടങ്ങിയ പരിപാടികയിൽ ജിഞ്ചർബ്രഡ് ഹൗസ്, ക്രിസ്മസ് പുഷ്പാലങ്കാര നിർമാണം പോലെ ക്രിസ്മസ് പാരമ്പര്യത്തോടനുബന്ധിച്ചുള്ള നിരവധി ആഘോഷപരിപാടികളും നടന്നു.
സന്തോഷവും, സ്നേഹവും, ആഘോഷങ്ങളും നിറഞ്ഞ സീസണിൻ്റെ തുടക്കമാണ് ഈ വാർഷിക ട്രീ ലൈറ്റിംഗ് ചടങ്ങെന്ന് ക്രൗൺ പ്ലാസ കൊച്ചി ഹോട്ടലിന്റെ ജനറൽ മാനേജരായ ദിനേശ് റായ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

