Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightചിൽഡ്രൻസ് സയൻസ് സിറ്റി...

ചിൽഡ്രൻസ് സയൻസ് സിറ്റി പാർക്ക്​ അടഞ്ഞിട്ട് ഒന്നര വർഷം

text_fields
bookmark_border
Childrens Science City Park
cancel
camera_alt

കളമശ്ശേരി നഗരസഭയുടെ ചിൽഡ്രൻസ് സയൻസ് സിറ്റി പാർക്ക്

കളമശ്ശേരി: വ്യവസായ നഗരിയിലെ ഏക ഉല്ലാസകേന്ദ്രമായ കൊച്ചിൻ ചിൽഡ്രൻസ് സയൻസ് സിറ്റി പാർക്ക് അടഞ്ഞിട്ട് ഒന്നര വർഷം. ഉദ്യാനങ്ങളും സംഗീത ജലധാര, 8-ഡി തിയറ്റർ, ശലഭോദ്യാനം, കുട്ടികൾക്ക്​ പെഡൽ ബോട്ടുകളിൽ ഉല്ലസിക്കാൻ വാട്ടർപൂൾ തുടങ്ങി ആകർഷണീയമായ കളമശ്ശേരി കിൻഫ്ര പാർക്കിലെ നഗരസഭയുടെ പാർക്കാണ് കോവിഡിനെത്തുടർന്ന് ആദ്യ അടച്ചുപൂട്ടലിൽ താഴുവീണത്.

ദിവസവും നൂറുകണക്കിന് പേരാണ് പാർക്കിൽ വന്നുപോയിരുന്നത്. അടച്ചുപൂട്ടിയെങ്കിലും ഉദ്യാനങ്ങൾ വൃത്തിയോടെയാണ് സൂക്ഷിച്ചുവരുന്നത്. നശിച്ചുപോകാതിരിക്കാൻ ജലധാരയും തിയറ്ററും ഇടക്കിടെ പ്രവർത്തിപ്പിക്കുന്നുണ്ട്​.

പാർക്ക് അടച്ചതോടെ ഇതിനെ ആശ്രയിച്ച് വന്നിരുന്നവരും ബുദ്ധിമുട്ടിലാണ്. സന്ദർശകരെ പ്രതീക്ഷിച്ച് കളിപ്പാട്ടങ്ങളും ലഘുപാനീയങ്ങളും ലഘുഭക്ഷണങ്ങളും ഉൾപ്പെട്ട എ​ട്ടോളം കടകളാണ്​ പുറത്ത്​ പ്രവർത്തിച്ചിരുന്നത്​. ഇവക്കെല്ലാം താഴുവീണു.

പൊതുഗതാഗത സൗകര്യമില്ലാത്തതിനാൽ പാർക്കിലെത്തി മടങ്ങുന്ന പലരും ഓട്ടോറിക്ഷകളെയാണ് ആശ്രയിച്ചുവന്നത്. അവരും പ്രദേശത്തുനിന്ന്​ പിന്മാറി. പാർക്കി​െൻറ തുടർവികസനത്തിൽ വലിയ പ്രതീക്ഷയിലിരിക്കെയാണ് വീണ്ടും ലോക്ഡൗൺ വന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Children's ParkChildren's Science City Park
News Summary - Children's Science City Park closed
Next Story