ലഹരിക്കെതിരെ ചെസ് ചാമ്പ്യൻഷിപ്
text_fieldsഅങ്കമാലിയിൽ സംഘടിപ്പിച്ച ജില്ല സെലക്ഷൻ ചെസ് ചാമ്പ്യൻഷിപ് റോജി എം. ജോൺ
എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
അങ്കമാലി: ലഹരി വിരുദ്ധ സന്ദേശ പ്രചാരണാർഥം അങ്കമാലി ചെസ് അക്കാദമിയുടേയും മർച്ചന്റ്സ് അസോസിയേഷൻ യൂത്ത് വിങ്ങിന്റെയും ആഭിമുഖ്യത്തിൽ ജില്ല സെലക്ഷൻ ചെസ് ചാമ്പ്യൻഷിപ് സംഘടിപ്പിച്ചു.
റോജി എം. ജോൺ എം.എൽ.എ ബാലതാരം എഫ്രേം ഏലിയാസിനെതിരെ മത്സരിച്ച് ഉദ്ഘാടനം ചെയ്തു. ചെസ് അക്കാദമി പ്രസിഡന്റ് സാൻജോ ജോസഫ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഭരണഘടന ശിൽപി ബി.ആർ. അബേദ്കർ അനുസ്മരണവും സംഘടിപ്പിച്ചു.
ആർബിറ്റർമാരായ പി.എസ്. അമീർ, പി.വി. കുഞ്ഞുമോൻ എന്നിവർ മത്സരം നിയന്ത്രിച്ചു. ചെസ് അക്കാദമി സെക്രട്ടറി എം.എ. ഷിജു അധ്യക്ഷത വഹിച്ചു. ചെസ് അസോ.സംസ്ഥാന വൈസ് പ്രസിഡന്റ് എം. കണ്ണൻ, ഭാരവാഹികളായ വിൻസെൻ ദേവ്, ബിനു ചെന്നേക്കാടൻ, ടി.സി. ബാബു, സാൻജോ ജോസഫ്, പി.വൈ. വർഗീസ്, മർച്ചൻറ്സ് അസോ. പ്രസിഡsന്റ് ജോണി കുര്യക്കോസ്, മുൻ പ്രസിഡന്റ് നിക്സൻ മാവേലി, മുൻ ജില്ല പഞ്ചായത്ത് അംഗം സാംസൺ ചാക്കോ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

