Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightചെല്ലാനം തീരസംരക്ഷണ...

ചെല്ലാനം തീരസംരക്ഷണ പദ്ധതി പ്രഖ്യാപനം ഇന്ന്

text_fields
bookmark_border
ചെല്ലാനം തീരസംരക്ഷണ പദ്ധതി പ്രഖ്യാപനം ഇന്ന്
cancel

കൊ​ച്ചി: ചെ​ല്ലാ​നം തീ​ര​സം​ര​ക്ഷ​ണ പ​ദ്ധ​തി​യു​ടെ പ്ര​ഖ്യാ​പ​നം തി​ങ്ക​ളാ​ഴ്ച ന​ട​ക്കും. പ്ര​ദേ​ശ​ത്തെ ക​ട​ലേ​റ്റ​പ്ര​ശ്ന​ങ്ങ​ള്‍ക്ക് പ​ദ്ധ​തി​കൊ​ണ്ട് പ​രി​ഹാ​ര​മാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളും സ​ര്‍ക്കാ​റും. സം​സ്ഥാ​ന​മൊ​ട്ടാ​കെ 5300 കോ​ടി​യു​ടെ തീ​ര​സം​ര​ക്ഷ​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളാ​ണ് ന​ട​പ്പാ​ക്കു​ന്ന​ത്. ചെ​ല്ലാ​നം തീ​ര​ത്ത്​ ജ​ല​സേ​ച​ന വ​കു​പ്പ് കി​ഫ്ബി സ​ഹാ​യ​ത്തോ​ടെ 344.2 കോ​ടി മു​ത​ല്‍ മു​ട​ക്കി​ല്‍ ടെ​ട്ര​പോ​ഡു​ക​ള്‍ സ്ഥാ​പി​ക്കാ​നു​ള്ള പ​ദ്ധ​തി​ക്കാ​ണ് അം​ഗീ​കാ​രം ല​ഭി​ച്ച​ത്.

ഇ​തോ​ടൊ​പ്പം ചെ​ല്ലാ​ന​ത്തെ മാ​തൃ​ക മ​ത്സ്യ​ഗ്രാ​മ​മാ​ക്കി മാ​റ്റു​ക എ​ന്ന​തും ല​ക്ഷ്യ​മി​ടു​ന്നു​ണ്ട്. സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യി മ​ത്സ്യ​ഗ്രാ​മം പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ന്‍ ല​ക്ഷ്യ​മി​ടു​ന്ന​തും ചെ​ല്ലാ​ന​ത്താ​ണ്. നൂ​ത​ന സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ സ​ഹാ​യ​ത്തോ​ടു​കൂ​ടി​യാ​യി​രി​ക്കും തീ​ര​സം​ര​ക്ഷ​ണ പ​ദ്ധ​തി വി​ഭാ​വ​നം ചെ​യ്യു​ന്ന​ത്. ടെ​ട്ര​പോ​ഡു​ക​ള്‍ ഉ​പ​യോ​ഗി​ച്ച് തീ​രം സം​ര​ക്ഷി​ക്കു​ന്ന​തി​നൊ​പ്പം ജി​യോ​ട്യൂ​ബു​ക​ള്‍ ഉ​പ​യോ​ഗി​ച്ചു​ള്ള പ്ര​വ​ര്‍ത്ത​ന​ങ്ങ​ളും ന​ട​പ്പാ​ക്കി​വ​രു​ക​യാ​ണ്.

ചെ​ല്ലാ​നം ഹാ​ര്‍ബ​റി​ന് സ​മീ​പ​ത്ത് 10 കി.​മീ. ദൈ​ര്‍ഘ്യ​ത്തി​ൽ ക​ട​ല്‍ ഭി​ത്തി പു​ന​രു​ദ്ധാ​ര​ണ​വും ബ​സാ​ര്‍ ക​ണ്ണ​മാ​ലി ഭാ​ഗ​ത്ത് 1.90കി.​മീ. ടെ​ട്ര​പോ​ഡി​ൻ​റ നി​ര്‍മാ​ണ​വു​മാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ന​ട​ക്കു​ന്ന​ത്. ക​മ്പ​നി​പ്പ​ടി, വാ​ച്ചാ​ക്ക​ല്‍ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ക​ട​ല്‍ഭി​ത്തി നി​ര്‍മാ​ണം പൂ​ര്‍ത്തി​യാ​വു​ന്ന​തോ​ടെ ക​ട​ല്‍ക​യ​റ്റ​ത്തി​ന് ശ​മ​നം കി​ട്ടു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Chellanam
News Summary - Chellanam Coastal Protection Project announcement today
Next Story