Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമാവേലിവരെ കാറിലേറും...

മാവേലിവരെ കാറിലേറും കാലം

text_fields
bookmark_border
മാവേലിവരെ കാറിലേറും കാലം
cancel

കൊ​ച്ചി: വീ​ട്ടി​ൽ ഒ​രു വ​ണ്ടി എ​ന്ന സ​ങ്ക​ൽ​പം ത​ന്നെ മാ​റ്റി​യെ​ഴു​തു​ക​യാ​ണ്​ കോ​വി​ഡ്. ഓ​രോ കു​ടും​ബാം​ഗ​ത്തി​നും ഇ​ന്ന്​ പു​റ​ത്തി​റ​ങ്ങാ​ൻ പ്ര​ത്യേ​കം വാ​ഹ​നം വേ​ണം. ടൂ​വീ​ല​റോ ഫോ​ർ വീ​ല​റോ ഏ​തെ​ങ്കി​ലും ഒ​ന്ന്. പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​നം ആ​ശ്ര​യി​ക്കാ​ൻ ആ​ളു​ക​ൾ​ക്ക്​ മ​ടി​യാ​യ​തോ​ടെ ഈ ​ഓ​ണ​നാ​ളു​ക​ളി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ വി​ൽ​പ​ന വാ​ഹ​ന​ങ്ങ​ൾ​ക്കാ​യി.

മി​ഡ്​​സൈ​സ്​ കാ​റു​ക​ളു​ടെ വ​സ​ന്ത​കാ​ല​മാ​ണ്​ ഇ​ത്. എ​ട്ടു​ ല​ക്ഷ​ത്തി​ൽ താ​ഴെ വി​ല​യു​ള്ള കാ​റു​ക​ളോ​ടാ​ണ്​ മി​ഡി​ൽ ക്ലാ​സ്​ വി​ഭാ​ഗ​ത്തി​ന്​ താ​ൽ​പ​ര്യം. മാ​രു​തി സു​സു​ക്കി, ഹോ​ണ്ട, റി​നോ​ൾ​ട്ട്, ഹ്യു​ണ്ടാ​യി, ടാ​റ്റ തു​ട​ങ്ങി​യ നി​ർ​മാ​ണ ക​മ്പ​നി​ക​ൾ കൂ​ടു​ത​ൽ ഹൈ​ല​റ്റ്​​ ചെ​യ്യു​ന്ന​ത്​ ഈ ​വി​ഭാ​ഗം കാ​റു​ക​ളെ​യാ​ണ്. വി​ല നി​യ​ന്ത്രി​ക്കു​േ​മ്പാ​ഴും കാ​റു​ക​ളി​ൽ പ​ര​മാ​വ​ധി ടെ​ക്​​നോ​ള​ജി വ​ർ​ധി​പ്പി​ച്ച്​ ആ​ക​ർ​ഷ​ക​മാ​ക്കാ​നും ശ്ര​മി​ക്കു​ന്നു. ട​ച്ച്​​സ്​​ക്രീ​നും ഇ​ൻ​ഫോ​ടെ​യ്​​ൻ​മെൻറും ഉ​ൾ​പ്പെ​ടെ ബ​ജ​റ്റ്​ കാ​റു​ക​ളി​ൽ കാ​ണാം. സു​ര​ക്ഷ ഫീ​ച്ച​റു​ക​ൾ എ​ന്തൊ​ക്കെ​യെ​ന്ന്​ ഉ​പ​ഭോ​ക്താ​ക്ക​ൾ ത​ന്നെ ചോ​ദി​ച്ച്​ ഉ​റ​പ്പു​വ​രു​ത്തു​ന്നു​മു​ണ്ട്.

സ്​​കൂ​ട്ട​റു​ക​ൾ ത​ന്നെ കോ​വി​ഡ്​ കാ​ല​യ​ള​വി​ലും കൂ​ടു​ത​ൽ വി​റ്റ ടൂ​വീ​ല​ർ. ഓ​ഫി​സു​ക​ളി​ൽ പോ​കു​ന്ന സ്​​ത്രീ​ക​ൾ കൂ​ടു​ത​ലും സ്​​കൂ​ട്ട​റി​ലേ​ക്ക്​ യാ​ത്ര മാ​റ്റി. ശ​രാ​ശ​രി 75,000 രൂ​പ വ​​രെ മു​ട​ക്ക​ണം സ്​​കൂ​ട്ട​റു​ക​ൾ​ക്ക്. ഓ​ണ വി​ൽ​പ​ന​യി​ലും സ്​​കൂ​ട്ട​റു​ക​ളാ​ണ്​ ഹൈ​ലൈ​റ്റ്.

ഓ​ണം ഓ​ഫ​റു​ക​ൾ വാ​ഹ​ന വി​പ​ണി​യെ ആ​ക​ർ​ഷ​ക​മാ​ക്കു​ന്നു. മി​ഡ്​​സൈ​സ്​ കാ​റു​ക​ൾ​ക്ക്​ 50,000 രൂ​പ വ​രെ ഓ​ഫ​റു​ക​ളാ​ണ്​ പ്ര​മു​ഖ ഡീ​ല​ർ​മാ​ർ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ആ​ദ്യ​വ​ർ​ഷ ഇ​ൻ​ഷു​റ​ൻ​സും ആ​ക്​​സ​സ​റീ​സും സൗ​ജ​ന്യ​മാ​ക്കി​യാ​ണ്​ ഓ​ഫ​ർ. ഷോ​റൂ​മി​ൽ നി​ന്നി​റ​ക്കി​യാ​ൽ മ​റ്റ്​ അ​ധി​ക വ​ർ​ക്കു​ക​ൾ ഒ​ന്നും ​ചെ​യ്യേ​​ണ്ടെ​ന്നാ​ണ്​ വാ​ഗ്​​ദാ​നം.

മേ​യി​ൽ കേ​ര​ള​ത്തി​ൽ വി​റ്റ​ഴി​ച്ച കാ​റു​ക​ളു​ടെ എ​ണ്ണം 3282 ആ​യി​രു​ന്ന​ത്​ ജൂ​ലൈ​യി​ൽ 8785 ആ​യി. 2019 ജൂ​ലൈ​യി​ലെ​ക്കാ​ൾ 50.92 ശ​ത​മാ​നം വി​ൽ​പ​ന​യി​ടി​വാ​ണ്​ ജൂ​ലൈ​യി​ൽ നേ​രി​ട്ട​ത്. 30,788 ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ ക​ഴി​ഞ്ഞ ജൂ​ലൈ​യി​ൽ സം​സ്ഥാ​ന​ത്ത്​ വി​റ്റ​ഴി​ച്ചു. ഇൗ ​മേ​ഖ​ല​യി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ലൈ​യി​ലെ​ക്കാ​ൾ വി​ൽ​പ​ന​യി​ടി​വ്​ 44.24 ശ​ത​മാ​നം. ക​ഴി​ഞ്ഞ മാ​സ​ങ്ങ​ളി​ലെ വി​ൽ​പ​ന​യി​ടി​വി​ൽ വ​ലി​യ ശ​ത​മാ​നം​ ഓ​ണ​വി​പ​ണി​യി​ലൂ​ടെ നേ​ടി​യെ​ടു​ക്കാ​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ്​ വാ​ഹ​ന വി​പ​ണി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Onam saleCar sale
News Summary - car sale growth
Next Story