അന്തർസംസ്ഥാനക്കാരിൽനിന്ന് കഞ്ചാവ് പിടികൂടി
text_fieldsആഷിഷ് ഡിഗൾ ബുൾസൺ ഡിഗൽ
കോലഞ്ചേരി: ഐരാപുരം റബർ പാർക്ക് പാതാളപ്പറമ്പ് ഭാഗത്ത് അന്തർസംസ്ഥാനക്കാരിൽനിന്ന് 1.938 കി.ഗ്രാം കഞ്ചാവ് പിടികൂടി. എക്സൈസ് സ്പെഷൽ സ്ക്വാഡ് ഇൻസ്പെക്ടർ കെ.പി. പ്രമോദിന്റെ നേതൃത്വത്തിലാണ് കഞ്ചാവ് പിടികൂടിയത്. സംഭവത്തിൽ ഒഡിഷ സ്വദേശികളായ ആഷിഷ് ഡിഗൾ, ബുൾസൺ ഡിഗൽ എന്നിവരെ അറസ്റ്റ് ചെയ്തു.
കഞ്ചാവ് വൻതോതിൽ വാങ്ങി ചെറിയ പൊതികളിലാക്കി അന്തർസംസ്ഥാന തൊഴിലാളികൾക്കും ഈ മേഖലയിലെ യുവാക്കൾക്കും വിൽപന നടത്തുന്ന വിവരത്തെതുടർന്ന് പ്രതികളെ നിരീക്ഷിച്ചുവരുകയായിരുന്ന അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) എസ്. രാജീവ്, പ്രവന്റിവ് ഓഫിസർ സി.പി. ജിനീഷ് കുമാർ, പ്രിവന്റിവ് ഓഫിസർ (ഗ്രേഡ്) ടി.എസ്. പ്രതീഷ്, സിവിൽ എക്സൈസ് ഓഫിസർമാരായ ബി. അജിത്ത്, സിദ്ധാർഥ, സിവിൽ എക്സൈസ് ഓഫിസർ ആർ. കാർത്തിക്, ഡ്രൈവർമാരായ ദീപക്, ബദർ എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നത്.

