ആരോഗ്യമേഖലക്ക് പുരോഗതി വാഗ്ദാനം ചെയ്ത് സ്ഥാനാർഥികൾ
text_fieldsഐ.എം.എ മധ്യകേരള ബ്രാഞ്ച് സംഘടിപ്പിച്ച സ്ഥാനാർഥി സംഗമം
ആലുവ: ആലുവയുടെ ആരോഗ്യമേഖലക്ക് പുരോഗതി വാഗ്ദാനം ചെയ്ത് മുന്നണി സ്ഥാനാർഥികൾ. ഐ.എം.എ. മധ്യകേരള ബ്രാഞ്ച് സംഘടിപ്പിച്ച സ്ഥാനാർഥി സംഗമത്തിലാണ് വാഗ്ദാനങ്ങൾ നൽകിയത്. യു.ഡി.എഫ് സ്ഥാനാർഥി അൻവർ സാദത്ത്, എൽ.ഡി.എഫ് സ്ഥാനാർഥി ഷെൽന നിഷാദ്, എൻ.ഡി.എ സ്ഥാനാർഥി എം.എൻ. ഗോപി എന്നിവരാണ് സംഗമത്തിൽ പങ്കെടുത്തത്. ഐ.എം.എ മുൻ സംസ്ഥാന പ്രസിഡൻറ് ഡോ.എ.വി. ബാബു നയിച്ച സംവാദത്തിൽ, സംസ്ഥാനത്തിെൻറ മൊത്തത്തിലും ആലുവയുടെ പ്രത്യേകിച്ചും ആരോഗ്യരംഗത്തെ പുരോഗതിക്ക് വേണ്ട ഐ.എം.എയുടെ നിർദേശങ്ങൾ ചർച്ച ചെയ്തു.
ചർച്ചകളിൽ മധ്യകേരള ബ്രാഞ്ച് പ്രസിഡൻറ് ഡോ. എ.കെ. മുരളീധരൻ, സെക്രട്ടറി ഡോ.എം.എ. സജിത്, ഡോ. എ.വി. ബാബു, ഡോ. റഫീഖ്, ഡോ. സജി സുബ്രമണ്യൻ, ഡോ. അനസ് എന്നിവർ പങ്കെടുത്തു. ഐ.എം.എ ബ്രാഞ്ച് കുടുംബസംഗമത്തോടനുബന്ധിച്ചാണ് പരിപാടി നടത്തിയത്. ആലുവ ഐ.എം.എ ഹാളിൽ നടന്ന പരിപാടിയിൽ ബ്രാഞ്ച് പ്രസിഡൻറ് ഡോ.എ.കെ. മുരളീധരൻ അധ്യക്ഷത വഹിച്ചു.

