Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅ​ങ്ക​മാ​ലി​യി​ൽ...

അ​ങ്ക​മാ​ലി​യി​ൽ സ്ഥാ​നാ​ർ​ഥി​ക​ൾ പ​ര്യ​ട​ന​ത്തി​ൽ

text_fields
bookmark_border
അ​ങ്ക​മാ​ലി​യി​ൽ സ്ഥാ​നാ​ർ​ഥി​ക​ൾ പ​ര്യ​ട​ന​ത്തി​ൽ
cancel
camera_alt

യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി റോ​ജി.​എം. ജോ​ണി​ന്‍റെ വാ​ഹ​ന പ​ര്യ​ട​നം കൊ​റ്റ​മം ക​വ​ല​യി​ൽ ബെ​ന്നി ബ​ഹ​നാ​ൻ എം.​പി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

വാ​ഹ​ന പ​ര്യ​ട​ന​വു​മാ​യി റോ​ജി

അ​ങ്ക​മാ​ലി: അ​ങ്ക​മാ​ലി​യി​ൽ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ​ര്യ​ട​നം ഊ​ർ​ജ്ജി​തം. യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി റോ​ജി.​എം. ജോ​ണി​ന്‍റെ വാ​ഹ​ന പ്ര​ച​ര​ണ പ​ര്യ​ട​നം കൊ​റ്റ​മം ക​വ​ല​യി​ൽ നി​ന്നാ​രം​ഭി​ച്ചു. ബെ​ന്നി ബ​ഹ​നാ​ൻ എം.​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. യു.​ഡി.​എ​ഫ് മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ ജോ​ളി മാ​ട​ശ്ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ല​യാ​റ്റൂ​ർ-​നീ​ലീ​ശ്വ​രം പ​ഞ്ചാ​യ​ത്ത് വാ​ർ​ഡു​ക​ളി​ലെ മു​ക്കു​മൂ​ല​ക​ൾ ഇ​ള​ക്കി മ​റി​ച്ച പ്ര​ച​ര​ണ​മാ​യി​രു​ന്നു. അ​ങ്ക​മാ​ലി​യി​ൽ 10 വ​ർ​ഷം പ്ര​തി​പ​ക്ഷ​ത്താ​യി​രു​ന്നി​ട്ടും മ​ണ്ഡ​ല​ത്തി​ൽ ന​ട​പ്പാ​ക്കി​യ ശ്ര​ദ്ധേ​യ​മാ​യ വി​ക​സ​ന​ങ്ങ​ളും അ​ടു​ത്ത അ​ഞ്ച് വ​ർ​ഷം ന​ട​പ്പാ​ക്കാ​ൻ സ്വ​പ്നം കാ​ണു​ന്ന പ​ദ്ധ​തി​ക​ളും സ്വീ​ക​ര​ണ യോ​ഗ​ങ്ങ​ളി​ൽ വി​ശ​ദീ​ക​രി​ച്ചു. വൈ​കീ​ട്ട് കൊ​റ്റ​മം ക​വ​ല​യി​ൽ സ​മാ​പി​ച്ചു. വ്യാ​ഴാ​ഴ്ച പാ​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്തി​ലെ മാ​മ്പ്ര മ​നീ​ഷ ന​ഗ​റി​ൽ നി​ന്നാ​രം​ഭി​ക്കു​ന്ന പ​ര്യ​ട​നം വൈ​കീ​ട്ട് കു​റു​മ​ശ്ശേ​രി​യി​ൽ സ​മാ​പി​ക്കും.

മ​ഞ്ഞ​പ്ര ച​ന്ദ്ര​പ്പു​ര ക​വ​ല​യി​ൽ നി​ന്നാ​രം​ഭി​ച്ച പ്ര​ഭാ​ത യാ​ത്ര​യി​ൽ എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി സാ​ജു പോ​ൾ സം​സാ​രി​ക്കു​ന്നു

പ്ര​ഭാ​ത ന​ട​ത്ത​വു​മാ​യി സാ​ജു പോ​ൾ

അ​ങ്ക​മാ​ലി: എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി സാ​ജു പോ​ൾ മു​ന്ന​ണി പ്ര​വ​ർ​ത്ത​ക​രോ​ടൊ​പ്പം ബു​ധ​നാ​ഴ്ച രാ​വി​ലെ ആ​റി​ന് മ​ഞ്ഞ​പ്ര ച​ന്ദ്ര​പ്പു​ര ക​വ​ല​യി​ൽ നി​ന്ന് അ​ങ്ക​മാ​ലി കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് സ്റ്റാ​ൻ​ഡ് വ​രെ പ്ര​ഭാ​ത ന​ട​ത്തം (വാ​ക്ക് വി​ത്ത് സാ​ജു​പോ​ൾ കാ​മ്പ​യി​ൻ) സം​ഘ​ടി​പ്പി​ച്ചു. ര​ണ്ട​ര മ​ണി​ക്കൂ​ർ കാ​ൽ ന​ട യാ​ത്ര​ക്കി​ട​യി​ൽ പൊ​തു​ജ​ന​ങ്ങ​ളു​മാ​യി സ്നേ​ഹ​സം​വാ​ദ​ങ്ങ​ളും ച​ർ​ച്ച​ക​ളും ന​ട​ത്തി.

അ​ങ്ക​മാ​ലി​യി​ലെ പ​ര​മ്പ​രാ​ഗ​ത തൊ​ഴി​ൽ മേ​ഖ​ല​യി​ൽ നി​ല നി​ൽ​ക്കു​ന്ന പ്ര​തി​സ​ന്ധി​ക​ളും വി​ക​സ​ന സാ​ധ്യ​ത​ക​ളു​മാ​യി​രു​ന്നു പ്ര​ധാ​ന ച​ർ​ച്ച വി​ഷ​യ​ങ്ങ​ൾ. ബൈ​പാ​സ്, ടൂ​റി​സം, അ​ങ്ക​മാ​ലി, കാ​ല​ടി പ്ര​ദേ​ശ​ങ്ങ​ളി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക്, ശ​ബ​രി റെ​യി​ൽ​പാ​ത, വി​മാ​ന​ത്താ​വ​ളം, അ​നു​ബ​ന്ധ വി​ക​സ​ന​ങ്ങ​ൾ, തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ തു​ട​ങ്ങി​യ അ​ങ്ക​മാ​ലി മ​ണ്ഡ​ല​ത്തി​ലെ സ​മ​ഗ്ര വി​ക​സ​ന​മാ​യി​രു​ന്നു പ്ര​ധാ​ന​മാ​യും ച​ർ​ച്ച ചെ​യ്ത​ത്.

എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥി പ്രോ​മി കു​ര്യാ​ക്കോ​സ് പാ​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ത്ത് ന​ട​ത്തി​യ ഭ​വ​ന സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ

പ്രോ​മി കു​ര്യാ​ക്കോ​സ് ഭ​വ​ന സ​ന്ദ​ർ​ശ​ന​ത്തി​ൽ

അ​ങ്ക​മാ​ലി: എ​ൻ.​ഡി.​എ​യു​ടെ ഭാ​ഗ​മാ​യ ട്വ​ന്‍റി 20 സ്ഥാ​നാ​ർ​ഥി പ്രോ​മി കു​ര്യാ​ക്കോ​സ് അ​ങ്ക​മാ​ലി ന​ഗ​ര​സ​ഭ പ​രി​ധി​യി​ലേ​യും പാ​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ങ്ങ​ളി​ലേ​യും വീ​ടു​ക​ൾ ക​യ​റി​യു​ള്ള പ​ര്യ​ട​നം ന​ട​ത്തി.

ബി.​ജെ.​പി ജി​ല്ല സെ​ക്ര​ട്ട​റി എ​ൻ. മ​നോ​ജ്, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് രാ​ഹു​ൽ പാ​റ​ക്ക​ട​വ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​ന്ന​ണി പ്ര​വ​ർ​ത്ത​ക​രോ​ടൊ​പ്പ​മാ​ണ് അ​ങ്ക​മാ​ലി കോ​ത​കു​ള​ങ്ങ​ര​യി​ലും പാ​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്തി​ലെ പു​ളി​യ​നം, വ​ട്ട​പ്പ​റ​മ്പ്, കോ​ടു​ശ്ശേ​രി ഭാ​ഗ​ങ്ങ​ളി​ലെ വീ​ടു​ക​ളി​ലും ക​യ​റി​യി​റ​ങ്ങി വോ​ട്ട​ഭ്യ​ർ​ഥി​ച്ച​ത്. സു​ക​ർ​മ വി​കാ​സ് കേ​ന്ദ്ര​യും സ​ന്ദ​ർ​ശി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala Assembly Election 2026
News Summary - Candidates on tour in Angamaly
Next Story