വോട്ട് ഉറപ്പിച്ച് സ്ഥാനാർഥി പര്യടനങ്ങൾ
text_fieldsമൂവാറ്റുപുഴ യു.ഡി.എഫ് സ്ഥാനാർഥി മാത്യു കുഴൽനാടൻ
ആയവനയിൽ വോട്ട് അഭ്യർഥിക്കുന്നു
പെരുമ്പാവൂര്‍: എല്‍.ഡി.എഫ് പെരുമ്പാവൂര്‍ നിയോജകമണ്ഡലം സ്ഥാനാര്‍ഥി ബേസില്‍ പോള്‍ വെങ്ങോല പഞ്ചായത്തില്‍ പര്യടനം നത്തി. പാത്തിപ്പാലം പച്ചക്കറി മാര്‍ക്കറ്റില്‍ പച്ചക്കറികള്‍ നല്‍കിയും ഷാള്‍ പുതപ്പിച്ചും സ്വീകരണം നല്കി. സ്ത്രീകള്‍, തൊഴിലാളികള്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ സ്വീകരണ കേന്ദ്രത്തിലെത്തിയത് ശ്രദ്ധേയമായി. ചെണ്ടമേളം, ബാന്റുമേളം നിരവധി ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെയായിരുന്നു പര്യടനം. കണ്ടന്തറ മസ്ജിദ് ജങ്ഷന്, ആശാരി മുകള്‍, പെരിയാര്‍ നഗര്‍, ഒര്‍ണ നെടുന്തോട്, തണ്ടേക്കാട്, വെട്ടിക്കാട്ടുകുന്ന്, ചെമ്പാരത്തുകുന്ന് എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചു.
മൂവാറ്റുപുഴ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി എൻ. അരുണിന് നഗരസഭയിൽ നൽകിയ സ്വീകരണം
പര്യടനം പൂർത്തിയാക്കി മാത്യു കുഴൽനാടൻ
മൂവാറ്റുപുഴ: യു.ഡി.എഫ് സ്ഥാനാർഥി മാത്യു കുഴൽനാടൻ ആയവന, പാലക്കുഴ മണ്ഡലങ്ങളിലെ പര്യടനങ്ങൾ പൂർത്തിയാക്കി. പൊതു പര്യടനത്തിന്റെ നാലാം ദിവസമായ ബുധനാഴ്ച രാവിലെ പര്യടനത്തിന്റെ ഉദ്ഘാടനം പാലക്കുഴയിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി നിഷ സോമൻ തെറ്റയിൽ നിർവഹിച്ചു.
പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഉജ്വല വരവേൽപാണ് സ്ഥാനാർഥിക്ക് ലഭിച്ചത്. എം.എൽ.എ എന്ന നിലയിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ അവതരിപ്പിച്ചാണ് മാത്യു കുഴൽനാടൻ വോട്ട് അഭ്യർഥിക്കുന്നത്. പട്ടാളക്കുരിശ്, ഉപ്പുകണ്ടം, അമ്പലംകുന്ന്, വട്ടക്കുന്നേത്താഴം, കാപ്പിപ്പള്ളി, പാലക്കുഴ കവല, കാവുംഭാഗം, മുങ്ങാംകുന്ന്, ഇല്ലിക്കുന്ന്, വലിയകണ്ടം പള്ളിത്താഴം, മാറിക, കണ്ണാടികണ്ടം, കുട്ടിക്കവല, അമ്പാട്ടുകണ്ടം, കാരമല, അയിനുമാക്കിൽ, വണ്ടമ്പ്ര, പുളിക്കമാലി, വാരിശ്ശേരിത്താഴം, അറയാനിച്ചുവട്, പാലക്കുഴ കവല എന്നിവിടങ്ങളിലായിരുന്നു സ്വീകരണം. കെ.എം. സലിം, കെ.എം അബ്ദുൽ മജീദ്, കെ.എം പരീത്, ജോസ് വെള്ളമറ്റം, ജോസ് പെരുമ്പിള്ളിക്കുന്നേൽ, ഷൈസൺ പി മാങ്ങഴ എന്നിവർ സംസാരിച്ചു.
എല്‍.ഡി.എഫ് പെരുമ്പാവൂര്‍ നിയോജകമണ്ഡലം സ്ഥാനാര്‍ഥി ബേസില്‍ പോള്‍ വെങ്ങോല പഞ്ചായത്തിലെ കണ്ടന്തറയില് പ്രചാരണം നടത്തുന്നു
എൻ. അരുണിന്റെ പൊതു പര്യടനത്തിന് സമാപനമായി
മൂവാറ്റുപുഴ: മൂവാറ്റുപുഴ നിയോജക മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി എൻ.അരുണിന്റെ പൊതുപര്യടനത്തിന് സമാപനമായി. ബുധനാഴ്ച രാവിലെ മൂവാറ്റുപുഴ നഗരസഭയിലെ പുളിഞ്ചോട് കവലയിൽനിന്ന് ആരംഭിച്ച പര്യടനം സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗം പി.ആർ. മുരളീധരൻ ഉദ്ഘാടനം ചെയ്തു. വാഴപ്പിള്ളി, കുര്യൻ മല, ഉറവക്കുഴി, വൺവേ, മാർക്കറ്റ്, കാവുങ്കര, വെള്ളൂർ കുന്നം, നെഹ്റു പാർക്ക്, കച്ചേരിത്താഴം, ഹൗസിങ് ബോർഡ് അടക്കം വിവിധ സ്ഥലങ്ങളിലെ സ്വീകരണത്തിന് ശേഷം രാത്രി മൂവാറ്റുപുഴ അമ്പലം കുന്നിൽ സമാപിച്ചു. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ സ്ത്രീകളും കുട്ടികളും അടങ്ങുന്ന വൻജനാവലിയാണ് തെരുവോരങ്ങളിൽ കാത്തുനിന്നത്. പൂക്കളും പഴങ്ങളും പച്ചക്കറികളും അടക്കമുള്ളവ നൽകിയാണ് സ്ഥാനാർഥിയെ വരവേറ്റത്. എൻ. അരുൺ വ്യാഴാഴ്ച മണ്ഡലത്തിലെ പ്രമുഖ വ്യക്തികളെ കണ്ട് വോട്ടഭ്യർഥിക്കും. തുടർന്നുള്ള ദിവസങ്ങളിൽ മണ്ഡലത്തിലെ പരമാവധി വോട്ടർമാരെ നേരിൽ കാണുകയാണ് ലക്ഷ്യമെന്ന് സ്ഥാനാർഥി എൻ. അരുൺ പറഞ്ഞു.
സണ്ണി തോമസിന്റെ പര്യടനം
മൂവാറ്റുപുഴ: എൻ.ഡി.എ സാരഥി സണ്ണി തോമസ് കടുത്താഴെ മൂവാറ്റുപുഴ, കല്ലൂർക്കാട്, മഞ്ഞള്ളൂർ എന്നിവിടങ്ങളിൽ പര്യടനം നടത്തി. മൂവാറ്റുപുഴ കോടതി, ബാര്‍ കൗണ്‍സില്‍ എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തിയ സണ്ണി തോമസ് കടൂത്താഴെ അഭിഭാഷകരോടും ജീവനക്കാരോടും വോട്ട് തേടി. തുടര്‍ന്ന് കാവക്കാട് ബോഡിഗര് ഇന്റര്‍നാഷണല്‍ കമ്പനിയിലും സന്ദര്‍ശിച്ചു തൊഴിലാളികളോട് വോട്ട് അഭ്യര്‍ഥന നടത്തി. ഉച്ചകഴിഞ്ഞ് കല്ലൂര്‍ക്കാട്, മഞ്ഞള്ളൂര്‍ പഞ്ചായത്തുകളില്‍ വാഹനപര്യടനം നടന്നു. കര്‍ഷകമോര്‍ച്ച ജില്ലാ പ്രസിഡന്റ് വി.സി. ഷാബു ഉദ്ഘാടനം ചെയ്തു.
പര്യടനം പൂർത്തിയാക്കി ഷിബു തെക്കുംപുറം
കോതമംഗലം: യു.ഡി.എഫ് സ്ഥാനാർത്ഥി ഷിബു തെക്കുംപുറത്തിന്റെ തെരഞ്ഞെടുപ്പ് പര്യടനം കുട്ടമ്പുഴ, കീരംപാറ മണ്ഡലങ്ങളിൽ പൂർത്തിയായി. ആറാം ദിന പര്യടനം മാമലക്കണ്ടത്ത് യു.ഡി.എഫ് നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റി ജനറൽ കൺവീനർ ഇബ്രാഹിം കവല ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് കുട്ടമ്പുഴ മണ്ഡലം ചെയർമാൻ ജോഷി പൊട്ടക്കൻ അധ്യക്ഷത വഹിച്ചു. നേതാക്കളായ ഷമീർ പനക്കൻ, ബാബു ഏലിയാസ്, കെ.പി. ബാബു, പി.എം. സക്കരിയ, എ.ടി. പൗലോസ്, പ്രിൻസ് വർക്കി, കെ.എ. ജേക്കബ്, പി.പി. ജബ്ബാർ, സി.വൈ. മാർട്ടിൻ, ബേസിൽ ജോയ്, രാജു എബ്രഹാം, ബിനോയ് സി. പുല്ലൻ, ജോജി സ്കറിയ, പി.സി. ജോർജ്, ബാബു പോൾ, എൻ.സി. ചെറിയാൻ, മാമച്ചൻ ജോസഫ്, അനൂപ് ഇട്ടൻ, ജയൻ ഇരമല്ലൂർ എന്നിവർ സംസാരിച്ചു. കുട്ടമ്പുഴയിലും കീരംപാറയിലും 30 കേന്ദ്രങ്ങളിൽ സ്വീകരണം നൽകി. പര്യടനം കീരമ്പാറ കവലയിൽ സമാപിച്ചു.
വികസനമുരടിപ്പിനും അഴിമതിക്കുമെതിരെ ജനം വിധിയെഴുതും - വി.പി.സജീന്ദ്രൻ
അമ്പലമേട്: അഴിമതിക്കും വികസന മുരടിപ്പിനുമെതിരെ കുന്നത്തുനാട്ടിലെ ജനങ്ങൾ വിധിയെഴുതുമെന്ന് യു.ഡി.എഫ് സ്ഥാനാർഥി വി.പി.സജീന്ദ്രൻ. പുത്തൻകുരിശ്, അമ്പലമേട് മണ്ഡലങ്ങളിൽ നടത്തിയ വാഹന പര്യടനത്തിനു നന്ദി പറയുകയായിരുന്നു അദ്ദേഹം. കുന്നത്തുനാട്ടിൽ വികസനത്തിന്റെ തേര് തെളിയിച്ച ടി.എച്ച്. മുസ്തഫ കാണിച്ച വഴികളിലൂടെ താൻ മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. പുത്തൻകുരിശിൽ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പോൾസൺ പീറ്റർ ഉദ്ഘാടനം ചെയ്തു. അമ്പലമേട് മണ്ഡലത്തിൽ നടന്ന പര്യടനം ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറി എം.പി. രാജൻ ഉദ്ഘാടനം ചെയ്തു. വ്യാഴാഴച്ച രാവിലെ എട്ട് മുതൽ കുന്നത്തുനാട് മണ്ഡലത്തിൽ പര്യടനം നടത്തും.
വാഴക്കുളത്ത് പര്യടനം നടത്തി പി.വി ശ്രീനിജൻ
കിഴക്കമ്പലം: കുന്നത്തുനാട് മണ്ഡലം എൽ.ഡിഎഫ് സ്ഥാനാർഥി പി.വി ശ്രീനിജൻ ബുധനാഴ്ച രാവിലെ വാഴക്കുളം പഞ്ചായത്തിലെ വഞ്ചിനാട് നിന്നാണ് പര്യടനം ആരംഭിച്ചത്. സി.പി.ഐ ജില്ലാ കൗൺസിൽ അംഗം രമേശ് ചന്ദ് ഉദ്ഘാടനം ചെയ്തു. വടക്കേ എഴിപ്രം ഭഗവതി ക്ഷേത്രത്തിലും കുന്നുവഴി ഭഗവതി ക്ഷേത്രത്തിലുമെത്തിയ സ്ഥാനാർഥി സ്കൂൾ പടി, സൗഹൃദ, മാവിൻചുവട്, സെറ്റപ്പ് കവല, മില്ലുംപടി, കനാൽ കവല തുടങ്ങി 11 കേന്ദ്രങ്ങളിൽ പര്യടനം നടത്തി. ചെറുവേലിക്കുന്നിൽ സമാപിച്ചു. വെസ്റ്റ് മുടിക്കൽ കവലയാലായിരുന്നു ഉച്ചക്ക് ശേഷമുള്ള ആദ്യ പര്യടനം. മാറമ്പിള്ളി, കുന്നത്തുകര, കൈപ്പൂരിക്കര, പാറപ്പുറം പുന്നേക്കാട് തടയിട്ട പറമ്പ്, കീൻപുരം, സൗത്ത് എഴിപ്രം, നടക്കാവ് തുടങ്ങി 25 കേന്ദ്രങ്ങളിൽ പര്യടനം നടത്തി ചെമ്പറക്കിയിൽ സമാപിച്ചു.
ആന്റണി ജോണിെന്റ പൊതുപര്യടനം സമാപിച്ചു
കോതമംഗലം: എൽ.ഡി.എഫ് സ്ഥാനാർഥി ആന്റണി ജോണിന്റെ പര്യടന സമാപനം തൃക്കാരിയൂർ, കോതമംഗലം മേഖലകളിലായിരുന്നു. തൃക്കാരിയൂർ തടത്തികവലയിൽ ആരംഭിച്ച പര്യടനം നഗരസഭയിലെ താണിക്കത്തടം നഗറിൽ സമാപിച്ചു. സി.പി.ഐ സംസ്ഥാന കമ്മറ്റി അംഗം പി.കെ. രാജേഷ് ഉദ്ഘാടനം ചെയ്തു. ഇരുചക്ര വാഹനങ്ങളും പഞ്ചവാദ്യത്തിന്റെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടെ നടത്തിയ പര്യടനത്തിൽ പൂക്കളും കാർഷിക വിളകളും ഫലവർഗങ്ങളും സ്ഥാനാർഥിക്ക് നൽകി.
പ്രകടനവും പൊതു സമ്മേളനവും
കോതമംഗലം: ഇടത് സ്ഥാനാർഥി ആന്റണി ജോണിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി പല്ലാരിമംഗലത്തും നെല്ലിക്കുഴിയിലും എൽ.ഡി.എഫ് റാലിയും പൊതുസമ്മേളനവും നടത്തി.
അടിവാട് തെക്കേകവലയിൽ നിന്നാരംഭിച്ച റാലി അടിവാട് ടൗണിൽ സമാപിച്ചു. പൊതുസമ്മേളനം സി.പി.എം സംസ്ഥാന കമ്മറ്റിയംഗം എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്തു. സി.പി.ഐ ലോക്കൽ സെക്രട്ടറി എം.എസ്. അലിയാർ അധ്യക്ഷത വഹിച്ചു. നെല്ലിക്കുഴിയിൽ കമ്പനി പടിയിൽ ആരംഭിച്ച റാലി നെല്ലിക്കുഴി സമാപിച്ചു. സമാപന സമ്മേളനം എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്തു. കെ.എം. പരീത് അധ്യക്ഷത വഹിച്ചു. നേതാക്കളായ പി.ടി. ബെന്നി, ഷാജി മുഹമ്മദ്, ആർ. അനിൽകുമാർ, എ.എ. അൻഷാദ്, എം.എം. ബക്കർ, കെ.എ. ജോയി, സി.കെ. ഹരികൃഷ്ണൻ,റഷീദ സലീം,പി.എം. മജീദ്, സഹിർ കോട്ടപ്പറമ്പിൽ, കെ.ബി. അൻസാർ, സുബൈർ പൂതയിൽ, ടി.എം. അസീസ്, പി.കെ. റഷീദ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

