കുണ്ടന്നൂര്‍ പാലത്തില്‍ വിള്ളലെന്ന് പ്രചാരണം; അധികൃതരെത്തി അടച്ചു
text_fields1. കുണ്ടന്നൂര്‍ പാലത്തിലെ കൈവരിയിലെ വിള്ളല്‍ വീണ ഭാഗം 2.അധികൃതര്‍ അടച്ചപ്പോള്‍
മരട്: കുണ്ടന്നൂര്‍ പാലത്തില്‍ വിള്ളല്‍ വീണതായി വ്യാപകപ്രചാരണം. വൈറ്റിലയില്‍നിന്ന് വരുന്ന വഴി കുണ്ടന്നൂര്‍ പാലം ആരംഭിക്കുന്നിടത്താണ് വിള്ളല്‍ വീണതായി സമൂഹമാധ്യമങ്ങളിലും മറ്റും പ്രചരിക്കുന്നത്.
അതേസമയം, റോഡില്‍നിന്ന് നോക്കിയാല്‍ പാലത്തിെൻറ മുകള്ഭാഗം മുതല്‍ താഴെവരെ വിള്ളല്‍ വീണതായി കാണാന്‍ സാധിക്കും.
എന്നാല്‍, ഈ കട്ടിങ്ങുകള്‍ സാധാരണമാണെന്നാണ് അധികൃതര്‍ പറയുന്നത്. പാലത്തിെൻറ കൈവരികളില്‍ ഇത്തരത്തില്‍ ചെറിയ കട്ടിങ്ങുകള്‍ ഉണ്ടെങ്കിലും ഈ ഭാഗത്ത് ജോയൻറുകള്‍ മുറിഞ്ഞ നിലയിലാണ്. ഈ കട്ടിങ്ങുകള്‍ ഏതുസമയവും താഴേക്ക് പതിക്കാവുന്ന നിലയിലാണെന്നാണ് നോക്കിയാല്‍ തോന്നുക.
അതേസമയം, സംഭവം വ്യാപകമായി പ്രചരിച്ചതോടെ അധികൃതര്‍ വിള്ളല്‍ വീണ കുറച്ചുഭാഗം ഇപ്പോള്‍ അടച്ചിരിക്കുകയാണ്. ജനുവരി ഒമ്പതിനാണ് കുണ്ടന്നൂര്‍ പാലം ഉദ്ഘാടനം ചെയ്തത്.

