Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസി.എ.എം കരീമും വി.ആർ...

സി.എ.എം കരീമും വി.ആർ രാജ​മോഹനും മാധ്യമത്തിൽ നിന്ന്​ വിരമിച്ചു

text_fields
bookmark_border
സി.എ.എം കരീമും വി.ആർ രാജ​മോഹനും മാധ്യമത്തിൽ നിന്ന്​ വിരമിച്ചു
cancel
camera_alt

സി.എ.എം കരീം, വി.ആർ രാജ​മോഹൻ 

കൊ​ച്ചി: മാ​ധ്യ​മം കോ​ട്ട​യം യൂ​നി​റ്റ്​ സീ​നി​യ​ർ ന്യൂ​സ്​ എ​ഡി​റ്റ​ർ സി.​എ.​എം. ക​രീ​മും ആ​ല​പ്പു​ഴ ചീ​ഫ്​ ഓ​ഫ്​ ന്യൂ​സ്​ ബ്യൂ​റോ വി.​ആ​ർ. രാ​ജമോ​ഹ​നും സ​ർ​വി​സി​ൽ നി​ന്ന്​ വി​ര​മി​ച്ചു. 1989 ജ​നു​വ​രി​യി​ൽ മാ​ധ്യ​മ​ത്തി​ൽ ചേ​ർ​ന്ന കോ​ട്ട​യം എ​രു​മേ​ലി സ്വ​ദേ​ശി​യാ​യ ക​രീം 32 വ​ർ​ഷ​ത്തെ സേ​വ​ന​ത്തി​നു​ ശേ​ഷം കോ​ട്ട​യം ബ്യൂ​റോ​യി​ൽ നി​ന്നാ​ണ്​ വി​ര​മി​ച്ച​ത്. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, കൊ​ച്ചി, വ​യ​നാ​ട്, തൃ​ശൂ​ർ, മം​ഗ​ലാ​പു​രം ബ്യൂ​റോ​ക​ളി​ലും പ്ര​വ​ർ​ത്തി​ച്ചു.

പ​ത്ര​പ്ര​വ​ർ​ത്ത​ന രം​ഗ​ത്തെ മി​ക​വി​ന്​ കൈ​ര​ളി ടി.​വി പ്ര​ഥ​മ ന​വാ​ബ്​ രാ​ജേ​ന്ദ്ര​ൻ പു​ര​സ്​​കാ​രം, സ്വ​ദേ​ശാ​ഭി​മാ​നി രാ​മ​കൃ​ഷ്​​ണ​പി​ള്ള മാ​ധ്യ​മ പു​ര​സ്​​കാ​രം, സി.​എ​ച്ച്. മു​ഹ​മ്മ​ദ്​ കോ​യ പു​ര​സ്​​കാ​രം, ദു​ബൈ എ​ൻ.​ആ​ർ.െ​എ വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി മാ​ധ്യ​മ പു​ര​സ്​​കാ​രം, ദൃ​ഷ്​​ടി മാ​ധ്യ​മ പു​ര​സ്​​കാ​രം എ​ന്നി​വ ​ല​ഭി​ച്ചി​ട്ടു​ണ്ട്. കോ​ട്ട​യം,എ​റ​ണാ​കു​ളം പ്ര​സ്​ ക്ല​ബു​ക​ളി​ൽ ട്ര​ഷ​റ​റാ​യി​രു​ന്ന ക​രീം കേ​ര​ള പ​ത്ര പ്ര​വ​ർ​ത്ത​ക യൂ​നി​യ​ൻ സം​സ്​​ഥാ​ന സ​മി​തി അം​ഗ​വു​മാ​യി​രു​ന്നു.


പ​രേ​ത​രാ​യ സി. ​പി. അ​ബ്​​ദു​ൽ അ​സീ​സി​െൻറ​യും(​റി​ട്ട. ഹെ​ഡ്​​മാ​സ്​​റ്റ​ർ)​എം.​എ​ൻ. ആ​യി​ഷ​ബീ​വി​യു​ടെ​യും മ​ക​നാ​ണ്. ഈ​രാ​റ്റു​പേ​ട്ട മു​സ്​​ലിം ഗേ​ൾ​സ്​ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്​​കൂ​ൾ അ​ധ്യാ​പി​ക കെ.​എം. ഫൗ​സി​യ ബീ​വി​യാ​ണ്​ ഭാ​ര്യ. മ​ക്ക​ൾ: വ​സീം അ​ഹ്​​മ​ദ്​ (ടെ​ക്​​നി​ക്ക​ൽ എ​ക്​​സി​ക്യൂ​ട്ടി​വ്,എ​യ​ർ ഇ​ന്ത്യ.​കൊ​ച്ചി),ഫാ​ത്തി​മ ക​രീം (എ​ൻ.​ഐ.​ടി,കോ​ഴി​ക്കോ​ട്) മ​രു​മ​ക​ൾ: അ​സ്​​ന അ​ഫ്​​സ​ൽ.

എ​റ​ണാ​കു​ളം പെ​രു​മ്പാ​വൂ​ർ സ്വ​ദേ​ശി​യാ​യ രാ​ജ​​മോ​ഹ​ൻ 1987 ഏ​പ്രി​ലി​ലാ​ണ്​ മാ​ധ്യ​മ​ത്തി​ൽ ചേ​ർ​ന്ന​ത്. മി​ക​ച്ച പ​ത്ര​പ്ര​വ​ർ​ത്ത​ക​നു​ള്ള ​െഎ.​എം.​എ പു​ര​സ്​​കാ​രം, ക​ലാ​നി​ധി എ​സ്.​പി.​ബി മാ​ധ്യ​മ ശ്രേ​ഷ്​​ഠ പു​ര​സ്​​കാ​രം എ​ന്നി​വ​ക്ക്​ അ​ർ​ഹ​നാ​യി. 34 വ​ർ​ഷ​ത്തെ സേ​വ​ന​ത്തി​നി​ട​യി​ൽ കോ​ഴി​ക്കോ​ട്,തി​രു​വ​ന​ന്ത​പു​രം, തൃ​ശൂ​ർ, കൊ​ല്ലം, കൊ​ച്ചി ബ്യൂ​റോ​ക​ളി​ലും പ്ര​വ​ർ​ത്തി​ച്ചു.


എ​റ​ണാ​കു​ളം,തൃ​ശൂ​ർ പ്ര​സ്​ ക്ല​ബു​ക​ളു​ടെ സെ​​ക്ര​ട്ട​റി​യാ​യും കേ​ര​ള പ​ത്ര പ്ര​വ​ർ​ത്ത​ക യൂ​നി​യ​ൻ സം​സ്​​ഥാ​ന സ​മി​തി അം​ഗ​മാ​യും പ്ര​വ​ർ​ത്തി​ച്ചു. വ​ള്ളാ​ട്ടു​ത​റ വീ​ട്ടി​ൽ പ​രേ​ത​രാ​യ സെ​യി​ൽ​സ്​ ടാ​ക്​​സ്​ ഇ​ൻ​സ്​​പെ​ക്​​ട​ർ കെ. ​രാ​ജ​െൻറ​യും റി​ട്ട:​ അ​ധ്യാ​പി​ക എ. ​ക​മ​ല​ത്തി​െൻറ​യും മ​ക​നാ​ണ്. ഭാ​ര്യ: വി.​സി​നി(​അ​സി.​എ​ക്​​സി​ക്യൂ​ട്ടി​വ്​ എ​ൻ​ജി​നീ​യ​ർ,കെ.​എ​സ്.​ഇ.​ബി) മ​ക​ൻ: ഗൗ​ത​മ​ൻ രാ​ജ​ൻ(​ആ​ർ​ക്കി​ടെ​ക്റ്റ്​,അ​ഡെ​പ്​​റ്റ്​​സ്​ ക​ൺ​സ​ൾ​ട്ട​ൻ​സി,കൊ​ച്ചി).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:C.A.M. KareemV.R. Rajamohan
News Summary - CAM Kareem and VR Raja Mohan have retired from the madhyamam
Next Story