Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമുറിക്കല്ല് ബൈപാസ്...

മുറിക്കല്ല് ബൈപാസ് ഫണ്ട് കൈമാറുന്നില്ല; ഭൂമി ഏറ്റെടുക്കൽ വൈകുന്നു

text_fields
bookmark_border
city road development
cancel

മൂ​വാ​റ്റു​പു​ഴ: ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് ശാ​ശ്വ​ത പ​രി​ഹാ​ര​മാ​കു​ന്ന മു​റി​ക്ക​ല്ല് ബൈ​പാ​സ് റോ​ഡി​നു​വേ​ണ്ടി അ​നു​വ​ദി​ച്ച തു​ക കൈ​മാ​റാ​ത്ത​ത്​ പ​ദ്ധ​തി വൈ​കി​പ്പി​ക്കു​ന്നു. ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​തി​ന്​ കേ​ര​ള റോ​ഡ് ഫ​ണ്ട് ബോ​ർ​ഡി​ന്​ (കെ.​ആ​ർ.​എ​ഫ്.​ബി)​കി​ഫ്ബി ന​ൽ​കി​യ 57 കോ​ടി രൂ​പ​യാ​ണ്​ ലാ​ൻ​ഡ്​ അ​ക്വി​സി​ഷ​ൻ ത​ഹ​സി​ൽ​ദാ​ർ​ക്ക്​ കൈ​മാ​റാ​ത്ത​ത്.

ഏ​പ്രി​ൽ ആ​ദ്യ ആ​ഴ്ച ത​ന്നെ പ​ണം കേ​ര​ള റോ​ഡ് ഫ​ണ്ട് ബോ​ർ​ഡ് എ​ക്സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നീ​യ​റു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക്​ കി​ഫ്ബി​യി​ൽ​നി​ന്ന്​ നി​ക്ഷേ​പി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ഈ ​തു​ക ഇ​തു​വ​രെ ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ ചു​മ​ത​ല​യു​ള്ള ത​ഹ​സി​ൽ​ദാ​ർ​ക്ക് കൈ​മാ​റി​യി​ട്ടി​ല്ല. ഇ​തു​മൂ​ലം ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ അ​നി​ശ്ചി​ത​മാ​യി വൈ​കു​ക​യാ​ണ്. ഭൂ​മി​യേ​റ്റെ​ടു​ക്ക​ൽ വൈ​കി​യാ​ൽ റോ​ഡ് നി​ർ​മാ​ണ​ത്തി​ന്‍റെ എ​സ്റ്റി​മേ​റ്റ് തു​ക​യി​ലും മാ​റ്റ​ങ്ങ​ൾ വ​രു​മെ​ന്നും വ​ൻ​ന​ഷ്ടം സം​സ്ഥാ​ന സ​ർ​ക്കാ​റി​ന് ഉ​ണ്ടാ​കു​മെ​ന്നും ആ​ക്ഷേ​പം ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ഒ​മ്പ​ത്​ വി​ഭാ​ഗ​ങ്ങ​ളാ​യി തി​രി​ച്ചാ​ണ്​ ഭൂ​മി​യു​ടെ വി​ല നി​ർ​ണ​യം ന​ട​ത്തി​യി​രി​ക്കു​ന്ന​ത്. ഭൂ​മി വി​ട്ടു​ന​ൽ​കാ​ൻ ത​യാ​റാ​യ​വ​ർ​ക്കു​ള്ള തു​ക കൈ​മാ​റി​യാ​ൽ മാ​ത്ര​മേ ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ ന​ട​പ​ടി പൂ​ർ​ത്തീ​ക​രി​ക്കാ​നാ​വൂ. ഇ​തി​ൽ കാ​ല​താ​മ​സം വ​രു​ത്തു​ന്ന​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്ന് കെ.​ആ​ർ.​എ​ഫ്.​ബി ഉ​ദ്യോ​ഗ​സ്ഥ​ർ വ്യ​ക്ത​മാ​ക്കു​ന്നി​ല്ല. ജ​ന​പ്ര​തി​നി​ധി​ക​ൾ ഉ​ൾ​പ്പെ​ടെ ഇ​ട​പെ​ട്ട് തു​ക കൈ​മാ​റ​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ന​ട​പ​ടി ഉ​ണ്ടാ​യി​ട്ടി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Land acquisitionBypass fund
News Summary - Bypass funds are not transferred to the room; Land acquisition delayed
Next Story