പുത്തൻ പള്ളി സെന്റ് ജോർജ് ഹൈസ്കൂളിൽ മോഷണം; ഒരാൾ പിടിയിൽ
text_fieldsവരാപ്പുഴ: പുത്തൻ പള്ളി സെന്റ് ജോർജ് ഹൈസ്കൂളിൽ മോഷണം നടത്തിയ കേസിൽ ഒരാൾ പിടിയിൽ. എരുമല്ലൂർ എഴുപുന്ന പുളിക്കൽ വീട്ടിൽ പ്രജീഷാണ് (32) വരാപ്പുഴ പൊലീസിന്റെ പിടിയിലായത്. ഏപ്രിലിലാണ് സംഭവം. സ്കൂളിനകത്ത് കയറി മൂന്ന് ലാപ്ടോപ്, എൽ.ഇ.ഡി ടി.വി, ഫാൻ എന്നീ ഉപകരണങ്ങളാണ് ഇയാൾ മോഷ്ടിച്ചത്. സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതിയെ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചാണ് പിടികൂടിയത്.
കൊലപാതകം ഉൾപ്പെടെ 16 കേസുകളിൽ പ്രതിയാണിയാൾ. പനങ്ങാട് സ്റ്റേഷനിൽ ആറ് കേസും അരൂർ സ്റ്റേഷനിൽ അഞ്ച് കേസും ഇയാൾക്കെതിരെയുണ്ട്. ഡിവൈ.എസ്.പി എം.കെ. മുരളി, ഇൻസ്പെക്ടർ ജെ.എസ്. സജീവ് കുമാർ, എസ്.ഐ. എ.ജി. സജീവ്, എ.എസ്.ഐമാരായ റെനിൽ വർഗീസ്, പി.കെ. റെജു, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ വിജയ് കൃഷ്ണൻ, പി.എം. നെർഷോൺ, ടി.എസ്. ശ്രീജിത് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

