മറ്റപ്പള്ളിയിൽനിന്ന് ചിറകടിച്ചുയർന്ന് ബുൾ ബുൾ
text_fieldsമറ്റപ്പള്ളി വീട്ടിലെ കൂട്ടിൽ ബുൾ ബുൾ പക്ഷികൾ
ഇളങ്ങുളം: എട്ടുവർഷമായി എത്രയോ സംഘം ബുൾ ബുൾ പക്ഷികൾക്ക് ആതിഥ്യമരുളിയ വീട്. ഇവിടെനിന്ന് ചിറകടിച്ച് പുതിയ ലോകത്തേക്ക് പറന്നുതുടങ്ങിയ കുഞ്ഞുങ്ങൾ. ഇളങ്ങുളം വൃന്ദാവൻ കോംപ്ലക്സിൽ മറ്റപ്പള്ളിൽ വീടാണ് ഇവക്ക് ആതിഥ്യമരുളുന്നത്.
ആതിഥേയർ ജോസഫ് മറ്റപ്പള്ളിയും ഭാര്യ ആലീസും. ഇവരുടെ സ്വീകരണമുറിയിലെ ഭിത്തിയിൽവെച്ച ഫ്ലവർവേസിൽ എട്ടുവർഷത്തിലേറെയായി ഓരോസംഘം പക്ഷികൾ മുടങ്ങാതെയെത്തി മുട്ടയിട്ട് അടയിരിക്കും. ബുൾ ബുൾ കുഞ്ഞുങ്ങൾ വീട്ടുകാരെ ഭയക്കാതെ വീട്ടിൽ പറന്നുനടക്കും.
പറക്കമുറ്റി കുഞ്ഞുങ്ങൾ പോയാൽ വീണ്ടും കൂട് വൃത്തിയാക്കിവെക്കും. അടുത്ത ഇണപ്പക്ഷികൾ ദിവസങ്ങൾക്കുള്ളിൽ ഇതേ കൂട് തേടിയെത്തി കൂടൊരുക്കി മുട്ടയിടും.
ഒരു സംഘമൊരുക്കിയ കൂടിെൻറ അവശിഷ്ടം പൂക്കൂടയിലുണ്ടെങ്കിൽ അടുത്തസംഘം അതിലിരിക്കില്ല. അതിനാൽ വൃത്തിയാക്കിവെക്കാൻ ജോസഫ് ശ്രദ്ധിക്കും. ജനലിന് മുകളിലെ ദ്വാരത്തിലൂടെ മാത്രമാണ് അകത്തുകടക്കുന്നതും പുറത്തേക്കുള്ള യാത്രയും. ജോസഫിെൻറ താൽപര്യാർഥം ഫോട്ടോഗ്രാഫർ പിക്സൽ വേൾഡ് കണ്ണൻ പക്ഷികളുടെ വിവിധ ചിത്രങ്ങൾ പകർത്തിനൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

