പട്ടാപ്പകൽ മോഷ്ടിച്ച ബൈക്ക് ഉപേക്ഷിച്ച നിലയിൽ
text_fieldsമോഷ്ടാവിന്റേതെന്ന് കരുതുന്ന സി.സി.ടി.വി ദൃശ്യം
കാക്കനാട്: പട്ടാപ്പകൽ നഗരമധ്യത്തിൽനിന്ന് യുവാവ് ബൈക്ക് മോഷ്ടിച്ച് കടന്നുകളഞ്ഞു. പൊലീസ് കേസെടുത്തതിന് പിന്നാലെ മോഷണസ്ഥലത്തുനിന്ന് ഏതാനും കിലോമീറ്റർ അകലെ ഉപേക്ഷിച്ചനിലയിൽ ബൈക്ക് കണ്ടെടുത്തു. ഭാരതമാതാ കോളജ് വിദ്യാർഥിയുടെ വാഹനമാണ് മോഷണം പോയത്. പ്രതിയുടേതെന്ന് കരുതുന്ന ചിത്രം പുറത്തുവിട്ടതിന്റെ അടുത്ത ദിവസമാണ് കാക്കനാടിനുസമീപം പടമുകൾ ലിങ്ക് റോഡിൽനിന്ന് ബൈക്ക് കണ്ടെടുത്തത്.
കോളജിന് മുന്നിലെ ബസ് സ്റ്റോപ്പിൽ പാർക്ക് ചെയ്തിരുന്ന എക്കണോമിക്സ് ബിരുദ വിദ്യാർഥിയുടെ ബുള്ളറ്റ് ബൈക്കാണ് മോഷണം പോയത്. കോളജിലെ തന്നെ സി.സി.ടി.വി കാമറയിൽ ചിത്രം പതിഞ്ഞിരുന്നു. ഇത് സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ബൈക്ക് ഉപേക്ഷിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

