Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബൈക്ക് മെട്രോ...

ബൈക്ക് മെട്രോ തൂണിലിടിച്ച് നാലു യുവാക്കള്‍ക്ക് പരിക്ക്

text_fields
bookmark_border
aluva metro bike
cancel
camera_alt

വൈറ്റില ചമ്പക്കരയില്‍ മെട്രോ തൂണിലിടിച്ചുണ്ടായ അപകടത്തില്‍ തകര്‍ന്ന ബൈക്ക്

വൈറ്റില: നിയന്ത്രണം വിട്ട ബൈക്ക് മെട്രോ തൂണിലിടിച്ച് നാലു യുവാക്കള്‍ക്ക് പരിക്ക്്. ചൊവ്വാഴ്ച്ച പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു സംഭവം. ചമ്പക്കര മാര്‍ക്കറ്റിനു സമീപം പാലം ഇറങ്ങി വരുന്നതിനിടയിലാണ് ബൈക്ക് നിയന്ത്രണം വിട്ട് മെട്രോ തൂണിലിടിച്ചത്.

ഇടിയുടെ ആഘാതത്തില്‍ ബൈക്കിലുണ്ടായിരുന്ന കണ്ണന്‍കുളങ്ങര സ്വദേശികളായ ദേവ്, അതുല്‍ എന്നിവരെ പരിക്കുകളോടെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ബൈക്കിനു പിറകില്‍ വന്നിരുന്ന മറ്റൊരു ബൈക്കും ഇവരുടെ വാഹനത്തിലിടിച്ച് അപകടമുണ്ടായി. ഈ ബൈക്കിലുണ്ടായിരുന്ന രണ്ടുപേരെയും ആശുപത്രിയിലെത്തിച്ച് പ്രാഥമിക ശുശ്രൂഷ നല്‍കി.

കഴിഞ്ഞ ശനിയാഴ്ച്ച ചമ്പക്കര മെട്രോ സ്റ്റേഷനു സമീപം വാഹനാപകടത്തില്‍ ബൈക്ക് യാത്രികനായ യുവാവ് മരിച്ചിരുന്നു. പേട്ട-വൈറ്റില ഭാഗങ്ങളില്‍ കാന നിര്‍മാണം നടക്കുന്നതിന്‍റെ ഭാഗമായി നിര്‍മാണ സാമഗ്രികള്‍ നിരത്തിവെച്ചിരിക്കുന്നത് അപകടങ്ങള്‍ സൃഷ്ടിക്കുന്നതായി സമീപത്തെ വ്യാപാരികള്‍ ആരോപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aluvaBike accidentmetro Pillar
News Summary - bike collide to metro Pillar Four youths injured
Next Story