പീസ് വാലിയിലെ ഏർലി ഇന്‍റർവെൻഷൻ സെന്‍ററിന്‍റെ ഉദ്ഘാടനം ഒമ്പതിന്
text_fieldsകൊച്ചി: കുട്ടികൾക്കായി പീസ് വാലിയുടെ നേതൃത്വത്തിൽ ഒരുങ്ങുന്ന ഏർലി ഇന്റർവെൻഷൻ സെന്റർ ഡോ. ആസാദ് മൂപ്പൻ ആഗസ്റ്റ് ഒമ്പതിന് ഉത്ഘാടനം ചെയ്യും. കോതമംഗലം നെല്ലിക്കുഴിയിലെ പീസ് വാലി ആസ്ഥാനത്ത് ഉച്ചക്ക് രണ്ടിനാണ് ചടങ്ങ്.
വളർച്ചാപരമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ പ്രശ്നങ്ങൾ നേരത്തെ കണ്ടെത്തി ശാസ്ത്രീയമായ ചികിത്സകളിലൂടെ കുട്ടികളെ സാധാരണ സ്കൂൾ വിദ്യാഭ്യാസത്തിന് പ്രാപ്തരാക്കുന്ന കേന്ദ്രമാണ് ഏർലി ഇന്റർവെൻഷൻ സെന്റർ. ആസ്റ്റർ സിക്ക് കിഡ്സ് ഫൗണ്ടേഷന്റെ സഹകരണത്തോടെയാണ് സ്ഥാപനം പ്രവർത്തനം ആരംഭിക്കുന്നത്. വിദേശങ്ങളിൽ പ്രചാരത്തിലുള്ള ഈ പ്രാരംഭ ഇടപെടൽ രീതി കേരളത്തിൽ പരിചിതമാകുന്നേ ഉള്ളുവെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു പറഞ്ഞു.
കുട്ടികൾക്കാവശ്യമായ എല്ലാ തെറാപ്പികളും ഒരു കുടക്കീഴിൽ ശാസ്ത്രീയമായി സംവിധാനിച്ചിരിക്കുകയാണ് ഇവിടെ. ജനിച്ചത് മുതൽ 6 വയസ് വരെയുള്ള കുട്ടികൾക്കാണ് സ്ഥാപനത്തിന്റെ സേവനങ്ങൾ ലഭ്യമാവും. ഡെവലപ്പ്മെന്റൽ പീഡിയട്രിഷ്യന്റെ വിശദമായ പരിശോധനനായാണ് ചികിത്സയുടെ ആദ്യ പടി. ഡോക്ടർ തയ്യാറാക്കുന്ന ആക്ഷൻ പ്ലാൻ നടപ്പിലാക്കുന്നത് എഴോളം വ്യത്യസ്ത തെറാപ്പിസ്റ്റുകൾ അടങ്ങുന്ന ടീം ആണ്. ഓഡിയോളജി ലാബ്, ബേബി എമർജൻസി റൂം, മൾട്ടി സെൻസറി റൂം, ഓഡിയോ വിഷ്വൽ റൂം, പ്രിപ്പരെട്ടറി ക്ലാസ് റൂം, ഏർലി ഇന്റർവെൻഷൻ റൂം, ഏർലി സ്റ്റിമുലേഷൻ റൂം, റെമഡിയൽ ക്ലാസ് റൂം എന്നിവയാണ് സജ്ജീകരിച്ചിരിക്കുന്നത്.
ഓട്ടീസം സെൻസറി ഗാർഡൻ, ഹൈഡ്രോതെറാപ്പി എന്നിവ കൂടി സജ്ജമാകുന്നതൊടെ കേരളത്തിലെ ഏറ്റവും വിപുലമായ സ്ഥാപനമാവും പീസ് വാലി ഏർലി ഇന്റർവെൻഷൻ സെന്റർ. നിർധനരായ കുട്ടികൾക്ക് ഇത്തരം ചികിത്സ സൗകര്യങ്ങൾ നിഷേധിക്കപെടരുതെന്ന ലക്ഷ്യത്തോടെ സൗജന്യമായാണ് സേവനങ്ങൾ നൽകുക. വാർത്താസമ്മേളനത്തിൽ പീസ് വാലി ചെയര്‍മാന്‍ പി.എം. അബൂബക്കര്‍, ആസ്റ്റര്‍ ഡി.എം ഫൗണ്ടേഷന്‍ എ.ജി.എം ലത്തീഫ് കാസിം, പീസ് വാലി പ്രോജക്ട് മാനേജര്‍ സാബിത് ഉമര്‍ എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

