നഗരത്തിൽ കോവിഡ് പേടിയില്ലാതെ ഓട്ടോയാത്ര
text_fieldsകൊച്ചി: എറണാകുളം ജില്ല ഓട്ടോറിക്ഷ ഡ്രൈവേഴ്സ് കോഓപറേറ്റിവ് സൊസൈറ്റി ലിമിറ്റഡുമായി കൈകോർത്ത് കൊച്ചി നഗരത്തിൽ െക.എം.സി നടപ്പാക്കുന്ന ഫിസിക്കൽ സെപറേറ്ററുകൾ പിടിപ്പിച്ച ഓട്ടോറിക്ഷ പദ്ധതി മേയർ സൗമിനി ജയിൻ ഉദ്ഘാടനം ചെയ്തു. ഡ്രൈവറുടെയും യാത്രക്കാരെൻറയും കാബിനുകൾ വേർതിരിക്കുന്ന പദ്ധതിയാണിത്.
പൊതുഗതാഗത യാത്രക്കാരുടെ എണ്ണം കുറയുന്നതുമൂലം വരുമാനം കുറഞ്ഞ ഓട്ടോറിക്ഷാ ഡ്രൈവർമാരെ പിന്തുണക്കുന്നതാണ് പദ്ധതി. നഗരത്തിലെ 320 ഓട്ടോകളിൽ ഫിസിക്കൽ സെപറേറ്ററുകൾ സ്ഥാപിക്കും.
ഇ.ജെ.എ.ഡി.സി.എസ് പ്രസിഡൻറ് സ്യമന്തഭദ്രൻ, സെക്രട്ടറി കെ.കെ. ഇബ്രാഹീംകുട്ടി, ടി.ബി. മിനി, എം.എസ്. രാജു, ഷരീഫ്, സജേഷ്, ബിനു വർഗീസ്, എ.എൽ. സക്കീർ ഹുസൈൻ എന്നിവർ പങ്കെടുത്തു. ഓട്ടോറിക്ഷകളിൽ ക്യു.ആർ കോഡുകൾ സ്ഥാപിക്കുന്നതിലൂടെ പണരഹിത ഇടപാട് നടപ്പാക്കുക, സി.എസ്.ആർ ഫണ്ടുകൾ ഒരുക്കുക എന്നിവയും സൊസൈറ്റി ആസൂത്രണം ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

