കുന്നുകരയിൽ ഓട്ടോ ഡ്രൈവർമാരുടെ കൈയൊപ്പ്; മിനി ഉദ്യാനം വിസ്മയക്കാഴ്ചയാകുന്നു
text_fieldsകുന്നുകര കവലയിൽ സ്റ്റാൻഡിന് സമീപം ഓട്ടോ ഡ്രൈവർമാരുടെ കൂട്ടായ്മ നിർമിച്ച മിനി ഉദ്യാനം
കുന്നുകര: നന്മമനസ്സിന്‍റെ അടയാളപ്പെടുത്തലുമായി കുന്നുകര ജങ്ഷനിലെ ഓട്ടോ കൂട്ടായ്മ നിർമ്മിച്ച മിനി ഉദ്യാനം സർഗാത്മത വിളിച്ചോതുന്ന വിസ്മയ കാഴ്ചയാകുന്നു. ബസ് സ്റ്റോപ്പിനും ഓട്ടോ സ്റ്റാൻഡിനുമിടയിലെ 100 മീറ്ററോളം ചുറ്റളവിൽ മിനി പാർക്കിന്റെ പ്രതീതിയിൽ പൂച്ചട്ടിയും പൂക്കളും ടൈൽ വിരിച്ച ഇരിപ്പിടങ്ങളും അരയന്ന ശിൽപ്പങ്ങളും പച്ചപ്പുല്ല് പരവതാനിയും പെയിന്‍റിങ്ങും അലങ്കാരങ്ങളുമാണ് ഒരുക്കിയത്.
തൊട്ടടുത്ത ആൽമരത്തറയും സൗന്ദര്യവത്കരിച്ചിട്ടുണ്ട്. വിശ്രമസമയം പ്രയോജനപ്പെടുത്തുന്ന ആലോചനയിൽ ഉരുത്തിരിഞ്ഞ സംരംഭമാണിത്. ഓട്ടോ ഡ്രൈവർമാരായ ഷമീർ, തോമസ്, സജീവൻ, ജുബീഷ്, ഇസ്മയിൽ, രാജൻ, സിബാദ് തുടങ്ങിയവരാണ് നേതൃത്വം നൽകിയത്. 35,000 രൂപയോളം ചെലവായി ഈ നിർമിതിക്ക്. ചെടിയും ചട്ടികളും ശിൽപ്പങ്ങളും മറ്റും പലരും സംഭാവന നൽകി. ചെടികൾ നനക്കാനും നിത്യപരിചരണത്തിനും ഓട്ടോ ഡ്രൈവർമാർ സമയം കണ്ടെത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

