ഓട്ടോ ഡ്രൈവര്‍ കുത്തേറ്റ് മരിച്ച കേസ്: സഹോദരന് അറസ്റ്റില്‍
text_fieldsസുനീഷ്
തൃപ്പൂണിത്തുറ: കുത്തേറ്റ് ഓട്ടോ ഡ്രൈവര്‍ മരിച്ച കേസില്‍ കസ്റ്റഡിയിലായിരുന്ന അനുജനെ പൊലീസ് അറസ്റ്റ് ചെയ്തു.
എരൂര്‍ ഇരുമ്പു പാലത്തിന് സമീപം താമസിക്കുന്ന കടവന്ത്ര ചിലവന്നൂര്‍ കുളങ്ങരത്തറ സുധീഷിെൻറയും മിനിയുടെയും മകന് സുമേഷിനെ (27) കുത്തിക്കൊലപ്പെടുത്തിയ കേസിലാണ് അനുജന് സുനീഷിനെ (24) ഹില്‍പാലസ് പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞദിവസം വീട്ടില്‍ െവച്ചുണ്ടായ തര്‍ക്കത്തെത്തുടര്‍ന്നാണ് സുമേഷിന് കുത്തേറ്റത്. സംഭവസമയം സഹോദരന്മാർ മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. വീട്ടില്‍ ടി.വി കാണുകയായിരുന്ന സുമേഷുമായി ചാനല്‍ മാറ്റുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചത്. ചിലവന്നൂരില്നിന്ന് മൂന്നുമാസം മുമ്പാണ് ഇവര്‍ എരൂരില്‍ വാടകക്ക് താമസം തുടങ്ങിയത്.
പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

